Advertisment

ഐ ടി ഇ ഇ: റിയാദ് ചാപ്റ്റർ രൂപീകരിച്ചു

author-image
admin
Updated On
New Update

റിയാദ്: സൗദി അറേബ്യയിൽ ഇൻഫർമേഷൻ ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്ന മലയാളികളായ സാങ്കേതിക വിധഗ്തരുടെ കൂട്ടായ്മയായ ഐ ടി എക്‌സ് പേർട്‌സ് &

എഞ്ചിനീർസ് (ITEE) റിയാദ് ചാപ്റ്റർ രൂപീകരിച്ചു.ഐ ടി ഇ.ഇ  കൺവീനർ സാജിദ് പരിയാരത്തിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച റിയാദിലെ മലാസിൽ നടന്ന റിയാദ് ചാപ്റ്റർ എസ്‌സിക്യൂട്ടീവ് മീറ്റിംഗിൽ ഐ.ടീ.ഇ.ഇ. യുടെ ഭാവി പരിപാടികളെ കുറിച്ചുള്ള സെഷനിൽ സുഹാസ് ചെപ്പാലി അധ്യക്ഷ്യം വഹിച്ചു.

Advertisment

publive-image

യോഗത്തിൽ ഇൻഫർമേഷൻ ടെക്നോളജി രംഗത്തെ പുതിയ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് അംഗങ്ങൾ ആയ സാജിദ് പരിയാരത്ത് , ഉബൈദുള്ള ചീരാൻതൊടിക ,മുഹമ്മദ് അഹമ്മദ്, റഫ്‌സാദ് വാഴയിൽ,നൗഷാദ് മുഹമ്മദ്, ഖാലിദ് കിഴക്കേതിൽ, അമീർ ഖാന്‍, നവാസ് റഷീദ്, സുഹാസ് ചേപ്പാലി, അഷ്റഫ് കുന്നത്ത്, അമീർ പിവി എന്നിവർ സംസാരിച്ചു.

റിയാദ് ചാപ്റ്ററിന്റെ വിപുലമായ സംഗമം ഏപ്രിൽ അവസാന വാരം റിയാദിൽ വെച്ചു നടത്താൻ നിശ്ചയിച്ചു.മീറ്റിങ്ങിൽ ഐടീ ഈ ഈ യുടെ ത്രൈ മാസ മാഗസിൻ പുറത്തിറക്കാനും മറ്റുമുള്ള ടീമിനെയും തിരഞ്ഞെടുത്തു. സൗദിയിൽ അങ്ങോളം ഇങ്ങോളമുള്ള മലയാളികളായ 600 ഓളം സാങ്കേതിക വിധഗദര്‍  ഉൾക്കൊള്ളുന്നതാണ് ഐ.ടി.ഇ.ഇ . സംഘടനയുടെ ജിദ്ദ, ദമ്മാം, ചാപ്റ്ററുകൾക് പുറമെയാണ് റിയാദ്ൽ പുതിയ ചാപ്റ്റർ രൂപീകരിച്ചത്.

ഐ ടി രംഗത്തെ വിവിധങ്ങളായ സാങ്കേതിക വിവരങ്ങൾ പരസ്പരം കൈമാറാനും, ഈ രംഗത്തെ പുതിയ തൊഴിൽ സാഹചര്യങ്ങളും അവസരങ്ങളും കണ്ടെത്താനും അംഗ ങ്ങളെ സഹായിക്കുകയും, പ്രാപ്തരാകുകയും ചെയ്യുന്നതോടൊപ്പം മെമ്പർമാരുടെ വ്യക്തിത്വപരമായ വികസനത്തിനും ഈ കൂട്ടായ്മ ഊന്നൽ നൽകുന്നു.

കൂട്ടായ്മയെ കുറിച്ച് അറിയുന്നതിനും അതിൽ ചേരുന്നതിനും വിളിക്കുക . സാജിദ് പരിയാരത്ത് : 0502705213, റിയാസ് അഹമ്മദ് : 0556719840

Advertisment