Advertisment

ഇട്ടിമാണിയില്‍ മോഹന്‍ലാലിനെ മാര്‍ഗ്ഗംകളി അഭ്യസിപ്പിക്കുന്നത് പ്രസന്ന മാസ്റ്റര്‍

author-image
ഫിലിം ഡസ്ക്
New Update

കൗതുകമുള്ളതായിരുന്നു 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ചട്ടയും മുണ്ടുമടക്കം മാര്‍ഗ്ഗംകളിയുടെ വേഷപ്പകര്‍ച്ചയില്‍ ചുവടുവയ്ക്കുന്ന മോഹന്‍ലാല്‍ ആയിരുന്നു പോസ്റ്ററില്‍.

publive-image

മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത ലുക്കിന് 87,000ന് മുകളില്‍ ലൈക്കുകളാണ് ലഭിച്ചത്. പിന്നാലെ ഇട്ടിമാണി ലൊക്കേഷനില്‍ നിന്ന്, മാര്‍ഗ്ഗംകളി വേഷത്തിലുള്ള മോഹന്‍ലാലിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

പ്രസന്ന മാസ്റ്ററാണ് ഇട്ടിമാണിയില്‍ മോഹന്‍ലാലിനെ മാര്‍ഗ്ഗംകളി അഭ്യസിപ്പിക്കുന്നത്. മോഹന്‍ലാലിനൊപ്പം മാര്‍ഗ്ഗംകളി വേഷത്തില്‍ ജോണി ആന്റണി, അരിസ്‌റ്റോ സുരേഷ്, സലിംകുമാര്‍ എന്നിവരും പുറത്തെത്തിയ ചില ലൊക്കേഷന്‍ ചിത്രങ്ങളിലുണ്ട്.

ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത് ഇരട്ട സംവിധായികരായ ജിബി ജോജുവാണ്. തിരക്കഥയും സംവിധായകരുടേത് തന്നെയാണ്. തൃശൂരാണ് കഥ നടക്കുന്ന പശ്ചാത്തലം.

Advertisment