Advertisment

ജമാല്‍ ഖഷോഗി വധം: യു.എസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട് സൗദിഅറേബ്യ തള്ളി.

author-image
admin
New Update

റിയാദ്: ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ  ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച യു.എസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിഗമനങ്ങളും സൗദി അറേബ്യ പൂര്‍ണമായും തള്ളി കളഞ്ഞു  2018 ഒക്ടോബര്‍ രണ്ടിനാണ് സൗദി മാധ്യമ പ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗി തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടത്. വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കാനാണ് അദ്ദേഹം കോണ്‍സുലേറ്റ് സന്ദര്‍ശിച്ചത്.

Advertisment

publive-image

സൗദി പൗരനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് യു.എസ് കോണ്‍ഗ്രസിന് റിപ്പോർട്ട് സമര്‍പ്പിച്ചത്. ഹീനമായ കുറ്റകൃത്യത്തില്‍ നിഷേധാത്മകവും തെറ്റായതും അസ്വീകാര്യവുമായ വിലയിരുത്തല്‍ പൂര്‍ണമായും നിരാകരിക്കുന്നുവെന്ന് വിദേശമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. തെറ്റായ വിവരങ്ങളും നിഗമനങ്ങളുമാണ് റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി

ജമാൽ ഖഷോഗി വധിക്കപ്പെട്ട കേസിൽ അഞ്ചു പ്രതികൾക്ക് വധശിക്ഷ. മൂന്നു പേർക്ക് 24 വർഷത്തെ തടവും സൗദി കോടതി ശിക്ഷ വിധിച്ചിരുന്നു. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത അഞ്ചു പേർക്കാണ് വധശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വെക്തമാകിയിരുന്നു .ജമാൽ ഖഷോഗി വധവുമായി ബന്ധപെട്ട് തുര്‍ക്കി സൗദിക്കെതിരെ  നീങ്ങിയിരുന്നു. ഇതു സംബന്ധിച്ച് ഇരു രാഷ്ട്രങ്ങളും  പ്രസ്താവന യുദ്ധവും നടന്നിരുന്നു അതിനിടയിലാണ് യു എസ് കോണ്‍ഗ്രസ്‌ റിപ്പോര്‍ട്ട്‌ പുറത്ത് വന്നതും സൗദിയുടെ പ്രതികരണവും

Advertisment