Advertisment

സിഗരറ്റ് വലിച്ചു തള്ളി ജസ്‍ലയും അലസാന്ദ്രയും: ബി​ഗ്ബോസ് പുകമുറി വിഷയം ചർച്ചയാകുന്നു

author-image
ഫിലിം ഡസ്ക്
New Update

ബിഗ് ബോസിലെ പുകമുറിയിലെത്തി സിഗരറ്റ് വലിച്ചു തള്ളി ജസ്‍ലയും അലസാന്ദ്രയും. ഒന്നിച്ചു പുക വലിച്ചെങ്കിലും രണ്ടു പേരും രണ്ടു പേരുടെ ലോകത്തായിരുന്നു. രണ്ടു കാര്യങ്ങൾക്കാണ്‌ രണ്ടു പേരും പുക വലിച്ചത്. അലസാന്ദ്ര പുക വലിച്ചത് സുജോയിൽ നിന്ന് കിട്ടിയ തേപ്പിന്റെ കാഠിന്യം കുറയ്ക്കാനാണ്.

Advertisment

publive-image

ഇനി പ്രേമിച്ചുള്ള കളിക്ക് ഞാനില്ല എന്നാണ് അലസാന്ദ്ര ഇപ്പോൾ പറയുന്നത്. സാന്ദ്ര പറയുന്നത് സഞ്ജനയെ എക്സ് ഗേൾ ഫ്രണ്ട് എന്നാണ് സുജോ പറഞ്ഞിരുന്നത്. ഇപ്പോ പ്രേമം സ്ട്രാറ്റജി ആണെന്ന് സുജോ പറയുന്നു. തനിക്ക് പക്ഷെ ശരിക്കും പ്രണയമായിരുന്നു എന്നാണ്. ഇക്കാര്യമാണ് പുക വലിച്ചു കൊണ്ട് അലസാന്ദ്ര ജസ്ലയോട് പറയുന്നത്.

ജസ്ല ഇതിനൊക്കെ മറുപടി പറയുകയും ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും ജസ്ല പുകവലിക്കുമ്പോ ശ്രദ്ധിക്കുന്നത് മറ്റു കാര്യങ്ങളിലാണ്. കഴിഞ്ഞ കുറച്ചു ദിവസമായി ജസ്‍ലയുടെ താവളം പുകമുറിയാണ്. രജിത്തിനെ ഉൾപ്പെടെ ജസ്‍ല അവിടെ എത്തിച്ചിരുന്നു. എന്നാൽ പെണ്ണുങ്ങളുടെ പുകവലിയെക്കുറിച്ച് പ്രേഷകർക്കും രണ്ട് അഭിപ്രായങ്ങളാണ്. ചിലർ ഇതിനെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നു.

Advertisment