ഷൂട്ടിങ്ങിനിടെ ജയസൂര്യ അനു സിത്താരയെ തല്ലി. അടികിട്ടിയ അനുവിന്‍റെ പ്രതികരണം പെട്ടെന്നുണ്ടായി ?

ഫിലിം ഡസ്ക്
Saturday, February 24, 2018

ഫു​ട്ബോ​ൾ താ​ര​വും ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​നു​മാ​യിരുന്ന വി. ​പി.​സ​ത്യ​ന്‍റെ ജീ​വി​തം പ​റ​യു​ന്ന ക്യാ​പ്റ്റ​ൻ സിനിമയില്‍ സ​ത്യ​നാ​യി അ​ഭി​ന​യി​ച്ച​പ്പോ​ൾ അ​നു​സി​ത്താ​ര​യെ ത​ല്ലി​യ കാ​ര്യ​ത്തെക്കുറി​ച്ച് ജ​യ​സൂ​ര്യ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ഒ​രു​പാ​ട് ഇ​മോ​ഷ​ൻ​സി​ലൂ​ടെ​യാ​ണ് അ​ഭി​ന​യി​ച്ച​ത്. ഇ​തി​നി​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച അ​നു സി​ത്താ​ര​യെ ശ​രി​ക്കും ത​ല്ലി​പ്പോ​യി​യെ​ന്ന് ജ​യ​സൂ​ര്യ പ​റ​യു​ന്നു. റി​ഹേ​ഴ്സ​ൽ ഒ​ന്നു​മി​ല്ലാ​തെ ചെ​യ്ത ഷോ​ട്ട് ആ​യി​രു​ന്നു അ​ത്. ഷോ​ട്ട് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ശ​രി​ക്കും അ​നു​വി​നെ ത​ല്ലി​യ​ല്ലോ എ​ന്നോ​ർ​ത്ത​ത്.

എ​ന്ത് പ​റ​യു​മെ​ന്ന് ആ​ലോ​ചി​ച്ച് നി​ന്നുപോ​യി. പ​ക്ഷേ ആ ​കു​ട്ടി വ​ള​രെ കൂ​ൾ ആ​യി പ​റ​ഞ്ഞു, ചേ​ട്ട​ൻ ചെ​യ്ത​താ​ണ് ശ​രി, അ​ല്ലെ​ങ്കി​ൽ ഒ​രി​ക്ക​ലും അ​തി​ന് ഒ​രു യാ​ഥാ​ർ​ഥ്യ​ത തോ​ന്നി​ല്ലെ​ന്ന്.

അ​ത്ത​ര​ത്തി​ലു​ള്ള അ​ഭി​നേ​താ​ക്ക​ൾ ഉ​ള്ള​താ​ണ് ബ​ലം. ശ​രി​ക്കും അ​തി​ശ​യം തോ​ന്നി. പ​ക്വ​ത​യോ​ടെ​യാ​ണ് അ​നു ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​റെ​ന്നും ജ​യ​സൂ​ര്യ പ​റ​ഞ്ഞു.

ഫു​ട്ബോ​ൾ താ​ര​വും ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​നു​മാ​യിരുന്ന വി. ​പി.​സ​ത്യ​ന്‍റെ ജീ​വി​തം പ​റ​യു​ന്ന ക്യാ​പ്റ്റ​ൻ എന്ന സി​നി​മ മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തോ​ടെ തി​യ​റ്റ​റു​ക​ളി​ൽ മു​ന്നേ​റു​ക​യാ​ണ്. ന​വാ​ഗ​ത​നാ​യ പ്ര​ജേ​ഷ് സെ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. വി.​പി. സ​ത്യ​നാ​യി ജ​യ​സൂ​ര്യ​യും അ​നി​താ സ​ത്യ​നാ​യി അ​നു സി​ത്താ​ര​യു​മാ​ണ് വേ​ഷ​മി​ട്ട​ത്.

×