Advertisment

മേക്കപ്പ് ചെയ്യിക്കാനായി ഒരിക്കലും മക്കളുടെ മുന്നിൽ ഇരുന്ന് കൊടുക്കരുത് ..നമ്മളെ നശിപ്പിച്ചു കളയുമെന്ന് ജയസൂര്യ

author-image
ഫിലിം ഡസ്ക്
Updated On
New Update

മകളുടെ മുന്നില്‍ ഫേഷ്യലിന് ഇരുന്ന് കൊടുത്ത അനുഭവം പങ്കുവെച്ച്‌ നടന്‍ ജയസൂര്യ. തന്‍റെ മുഖത്ത് എന്താണ് ചെയ്യുന്നതെന്ന് താരം മകളോട് ചോദിച്ചിരുന്നു.

Advertisment

publive-image

ഫേഷ്യല്‍ ചെയ്യുകയാണ് താനെന്നായിരുന്നു വേദയുടെ മറുപടി. അങ്ങനെ ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് ചോദിച്ചപ്പോള്‍ വെളുക്കുമെന്നായിരുന്നു മകളുടെ മറുപടി.

അമ്മയുടെ ഷോപ്പിംഗ് കഴിയുന്പോള്‍ താന്‍ വെളുക്കാറുണ്ടെന്നായിരുന്നു താരത്തിന്‍റെ മറുപടി. ആ എന്നായിരുന്നു ഇതിന് വേദയുടെ പ്രതികരണം.

പുതിയ സിനിമയായ തൃശ്ശൂര്‍പൂരത്തിന്‍റെ ലുക്കിലാണ് ജയസൂര്യ എത്തിയത്. സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

 

Advertisment