Advertisment

'മാളികപ്പുറം' ചൈതന്യം നിറഞ്ഞ സിനിമ: അഭിനന്ദനവുമായി ജയസൂര്യ

author-image
ഫിലിം ഡസ്ക്
New Update

publive-image

ആന്റോ ജോസഫും വേണു കുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത 'മാളികപ്പുറം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെ പ്രശംസിച്ച് സിനിമാ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ നടന്‍ ജയസൂര്യ ചിത്രത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

ചൈതന്യം നിറഞ്ഞ ചിത്രമാണ് മാളികപ്പുറം എന്ന് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു. സംവിധായകന്‍ വിഷ്ണു ശങ്കര്‍, തിരക്കഥാത്ത് അഭിലാഷ്, നടന്‍ ഉണ്ണി മുകുന്ദന്‍, ബാലതാരങ്ങളായ ദേവനന്ദ, ശ്രീപഥ് എന്നിവരെ ജയസൂര്യ പ്രശംസിച്ചു. ഉണ്ണി മുകുന്ദന്റെ സിനിമാ യാത്രയില്‍ ഒരിക്കലും മറക്കാനാകാത്ത മികച്ച കഥാപാത്രമാണിതെന്നും ജയസൂര്യ പറഞ്ഞു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചൈതന്യം നിറഞ്ഞ ചിത്രം ' മാളികപ്പുറം'.

ഒരു പുതിയ സംവിധായകന്‍ കൂടി വരവ് അറിയിച്ചിരിക്കുന്നു 'വിഷ്ണു ശശിശങ്കര്‍'.  അഭിലാഷ് എന്ന തിരക്കഥാകൃത്തിന്റെ അതിമനോഹരമായ എഴുത്ത്. ഉണ്ണിയുടെ സിനിമായാത്രയില്‍ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രം . (സുന്ദര മണിയായിരിക്കണു നീ ....) ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലതാരമായി തോന്നി മാളികപ്പുറമായി ജീവിച്ച ദേവനന്ദ എന്ന മോള്‍ടെ പ്രകടനം കണ്ടപ്പോള്‍ .കൂട്ടുകാരന്‍ ശ്രീപഥും കലക്കിയിട്ടുണ്ട്. സൈജു, പിഷാരടി, ശ്രീജിത്ത്, മനോജേട്ടന്‍ ,രവിചേട്ടന്‍ അങ്ങനെ ഇതില്‍ അഭിനയിച്ച എല്ലാവരും തന്നെ അവരുടെ കഥാപാത്രങ്ങളോട് 100 % നീതി പുലര്‍ത്തിയിട്ടുണ്ട്. അതുപോലെ പിന്നണി പ്രവര്‍ത്തകര്‍ക്കും ആശംസകള്‍. പുതിയ സംവിധായകനെ വിശ്വസിച്ച് കൂടെ നിന്ന ആന്റോ ചേട്ടനും, വേണു ചേട്ടനും അഭിനന്ദനങ്ങള്‍.

Advertisment