ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം പുതുരക്തത്തോടെ

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Thursday, July 11, 2019

ജിദ്ദ: കാൽ നൂറ്റാണ്ടായി ഹജ്ജ് സേവന രംഗത്തു സ്തുത്യർഹമായ പാരമ്പര്യമുള്ളതും ഈ മേഖലയിൽ ആദ്യമായി തുടക്കം കുറിച്ച മലയാളി പ്രവാസികളുടെ സംയുക്ത വേദിയുമായ ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം (ജെ എച്ച് ഡബ്ലിയു എഫ്) പുതിയ സീസണിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെട്ടു.

നടപ്പു ഹജ്ജിൽ പുതുരക്തത്തോടെയായിരിക്കും ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ സംഘടിത പ്രവർത്തനങ്ങൾ. ഹജ്ജ് ദിവസങ്ങളിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ സംഘടന മിനായിലും മക്കയിലും നടത്താൻ ഉദ്ദ്യേശിക്കുന്ന വളണ്ടിയർ സേവനത്തിനു പുതിയ നേതൃത്വം രൂപം നൽകി.

2019 ൽ 10 അംഗ സംഘടനകളാണ് JHWF മായി സഹകരിച്ചു വളണ്ടിയർമാരെ അയക്കുന്നത് . ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം എല്ലാ വർഷവും 600 ൽ അധികം പരിശീലനം ലഭിച്ച വളണ്ടിയർമാരെ മീനായിലേക്കും മക്കയിലേക്കും അയക്കാറുണ്ടെന്നും ഈ വർഷവും അത് തുടരുമെന്നും വൃദ്ധരായ ഇന്ത്യൻ ഹാജിമാർക്ക് ചൂടുള്ള കഞ്ഞി ഉൾപ്പെടെയുള്ള ഇന്ത്യൻ ഭക്ഷണം വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു .

പ്രവർത്തനം ശക്തമാക്കാനും ഹിൽടോപ് റെസ്റ്റോറന്റിൽ ഹെല്പ് ഡെസ്ക് തുടങ്ങാനും തീരുമാനിച്ചു . എല്ലാ ദിവസവും രാത്രി 9 മുതൽ 11 വരെ ഹിൽടോപ് റെസ്റ്റോറന്റിൽ വളണ്ടിയർ രജിസ്‌ട്രേഷനും ഹെല്പ് ഡെസ്കും ഉണ്ടായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് 050467 7955 / 055-1941296 ഈ നമ്പറുകളിൽ ബന്ധപ്പെടുക

പുതിയ സാരഥികൾ ചെയർമാൻ : നസീർ വാവാകുഞ്ഞു . ജനറൽ കൺവീനർ : മാമദ് പൊന്നാനി . ജനറൽ കോർഡിനേറ്റർ : സി. എഛ്‌.ബഷീർ. ട്രഷറർ : ബഷീർ മമ്പാട് വൈസ് ചെയര്മാന്മാർ: മജീദ് നഹ, അസീസ് പറപ്പൂർ.ജോയിന്റ് കൺവീനർ: ഷാഫി മജീദ്
ജന . സെക്രെട്ടറി: സൈനുൽ ആബിദീൻ ജോയിന്റ് സെക്രട്ടറി: സത്താർ കണ്ണൂർ ലോജിസ്റ്റിക്സ് വിഭാഗം: ഷറഫുദ്ദിൻ മക്ക, മുംതാസ് സി വി ജനറൽ ക്യാപ്‌റ്റൻ: ഷംസുദ്ദിൻ പയ്യേത്ത്
ഓഡിറ്റർ: ഹമീദ് പന്തല്ലൂർ വളണ്ടിയർ കോ-ഓർഡിനേറ്റർ: സൈതലവി എ കെ ക്യാമ്പ്  ഡയറക്റ്റര്‍:  മുജീബ് തൃത്താല
ഓഫീസ് സെക്രട്ടറി: കുഞ്ഞി മുഹമ്മദ് കടശ്ശേരി രക്ഷാധികാരികൾ: ചെമ്പൻ അബ്ബാസ്, ഉബൈദ് തങ്ങൾ, റഹീം ഒതുക്കുങ്ങൽ

ഭാരവാഹികൾ കൂടാതെ ഹജ്ജ് വെൽഫെയർ ഫോറത്തിലെ ഓരോ അംഗ സംഘടനയുടെയും രണ്ടു വീതം അഡീഷണൽ അംഗങ്ങളെ കൂടി ഉൾപ്പെടുത്തി 40 അംഗ എക്സിക്യൂട്ടീവ് നെയും ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം പ്രഖ്യാപിച്ചു .

ജിദ്ദ കേരളേറ്റ് ഫോറം നേതാക്കളായ കെ ടി എ മുനീർ, വി കെ റഊഫ് , അഹ്മദ് പാളയാട്ട് , പി .പി. റഹീം എന്നിവർ തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു . പ്രഥമ എക്സിക്യൂട്ടീവ് യോഗത്തിൽ വെച്ച് മുൻ ചെയര്മാൻ അബ്ബാസ് ചെമ്പനിൽ നിന്നും നസീർ വാവാകുഞ്ഞു സ്ഥാനം ഏറ്റു വാങ്ങി . എക്സിക്യൂട്ടീവ് യോഗത്തിൽ ചെയർമാൻ അധ്യക്ഷം വഹിച്ചു . ജനറൽ കൺവീനർ മാമദ് പൊന്നാനി സ്വാഗതവും കുഞ്ഞി മുഹമ്മദ് കൊടശ്ശേരി നന്ദിയും പറഞ്ഞു .

×