Advertisment

ലേബർ ക്യാമ്പിൽ ജിദ്ദ ഒഐസിസി യുടെ കാരുണ്യഹസ്തം

New Update

ജിദ്ദ: തൊഴിൽ സംബന്ധമായ പ്രശനങ്ങളിൽ അകപ്പെട്ടു പ്രയാസപ്പെടുന്നവർക്ക്‌ ആശ്വാസമേകി ഒഐസിസി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി. അരിയും മറ്റു പല വെന്ജഞ്ഞ സാധനങ്ങളുമായി ഒഐസിസി പ്രവർത്തകർ രണ്ടു വർഷത്തി ലധികമായി കമ്പനി പൂട്ടിയ ഒരു ലേബർ ക്യാമ്പിൽ എത്തിയപ്പോൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷത്തിൽ പങ്കുചേരാനായ ആത്മനിർവൃതി. കോടതി വിധി അനുകൂലമായിട്ടും വർഷത്തിലധികമായി തങ്ങളുടെ അനൂകൂല്യങ്ങളും ശമ്പളവും ലഭിക്കുന്നതിന് കാത്ത് കഴിയുന്നവർക്കാണ് ഒഐസിസി യുടെ കാരുണ്യഹസ്തം പദ്ധതി തുണയായത്. ഇന്ത്യ, ബംഗ്ളാദേശ്, ഫിലിപൈൻസ്, പാകിസ്ഥാൻ തുടങ്ങിയ നൂറോളം തൊഴിലാളികളുടെ താമസസ്ഥലത്ത് ഭക്ഷ്യ സാധനങ്ങൾ എത്തിച്ചത്.

Advertisment

publive-image

രണ്ടു വർഷത്തോളമായി അനൂകൂല്യങ്ങളും ശമ്പളവും ലഭിക്കാതെ പ്രയാസം നേരിടു ന്നവർക്ക് ജിദ്ദ ഒഐസിസി യുടെ കാരുണ്യഹസ്തം പദ്ധതിയിലൂടെ ഭക്ഷ്യ സാധനങ്ങൾ നൽകിയപ്പോൾ

കാരുണ്യ പ്രവർത്തനം മറ്റെല്ലാറ്റിനുമപ്പുറം ഉയർത്തി പിടിക്കുകയാണെകിൽ സാമ്പ ത്തിക പ്രയാസങ്ങളിൽ പെടുന്നവർക്കു വലിയ ആശ്വാസമായിരിക്കുമെന്നും, ആഘോ ഷങ്ങൾക്കു വിനിയോഗിക്കുന്നതിന്റെ നിക്ഷിത ശതമാനം സഹായത്തിനുകൂടി എല്ലവരും വിനിയോഗിക്കുകയാണെങ്കിൽ പ്രയാസപ്പെടുന്നവരുടെ കണ്ണീരുണക്കാൻ സാധിക്കു മെന്നും ചടങ്ങിൽ സംസാരിച്ചുകൊണ്ടു റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പറഞ്ഞു.

publive-image

റിജണൽകമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ, ജനറൽ സെക്രട്ടറി സകീർ ഹുസൈൻ എടവണ്ണ എന്നിവർ ഭക്ഷ്യ സാധനങ്ങൾ സനാഹിയ്യ ഏരിയ കമ്മിറ്റി പ്രസിഡണ്ട് അനിയൻ ജോർജ്, സജി തോമസ് എന്നിവർക്ക് കൈമാറി. എ ഐ ഒ സിസി കോർഡി നേറ്റർ നൂറുൽ അമീൻ, നൗഷാദ് അടൂർ, ശ്രീജിത്ത് കണ്ണൂർ, മുജീബ് മുത്തേടത്ത്, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, ഹാഷിം കോഴിക്കോട്, അനിൽകുമാർ പത്തനംതിട്ട, യൂനസ് കാട്ടൂർ, അഷറഫ് ടി കെ, ഹരികുമാർ ആലപ്പുഴ, സിദ്ദിഖ് ചോക്കാട്, ഫസലുള്ള വെള്ളൂബാലി, നൗഷീർ കണ്ണൂർ, ബാബു ജോസാഫ്, രാജേഷ് കണ്ണൂർ, ഷാജി ഗോവിന്ദ്, അനിൽകുമാർ കണ്ണൂർ , വി ടി കുഞ്ഞാലൻ തുടങ്ങിയവർ സംബന്ധിച്ചു.

 

Advertisment