Advertisment

ജിദ്ദ ഒ ഐ സി സി പ്രവർത്തന റിപ്പോർട്ട് കൈമാറി.

New Update

ജിദ്ദ : കർമ്മനിരതരായി മുന്നേറുന്ന ഒ ഐ സി സി ജിദ്ദ റീജിയണൽ കമ്മിറ്റിയുടെ കഴിഞ്ഞ 4 വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് മലപ്പുറം ഡി സി സി പ്രസിഡന്റ്‌ അഡ്വ. വിവി.പ്രകാശിന് റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ കൈമാറി. സമാനതകളി ്തവിധം വിവിധ പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ ജിദ്ദ ഒ ഐ സി സി യ്ക്ക് നൽകിയ പിന്തുണയ്ക്ക് പ്രസിഡണ്ട് നന്ദി പറഞ്ഞു.

Advertisment

publive-image

കഴിഞ്ഞ നാല് വർഷമായി മുടക്കമില്ലാത്ത നടത്തുന്ന പ്രവാസി സേവന കേന്ദ്ര മറ്റു സംഘടനകളും ഏറ്റെടുത്തതിൽ സന്ദോശമുണ്ടെന്നും മുനീർ പറഞ്ഞു. ഐ ഒ സി മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ, എ ഐ ഒ സി സി കോർഡിനേറ്റർ ഇഖ്ബാൽ പോക്കുന്നു, ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, മറ്റു നേതാക്കൻമാരായ എ. പി. കുഞ്ഞാലി ഹാജി, ചെമ്പൻ അബ്ബാസ്, സകീർ ഹുസൈൻ എടവണ്ണ, ശ്രീജിത്ത്‌ കണ്ണൂർ, ജോഷി വർഗ്ഗീസ്, അലി തേക്ക് തോട്, ബഷീർ പരുത്തികുന്നൻ തുടങ്ങിയവർ സന്നിദ്ധരായിരുന്നു.

 

Advertisment