Advertisment

ജ്യോ​തി​ക​യും കാ​ർ​ത്തി​യും ഒ​രു​മി​ക്കു​ന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

തെ​ന്നി​ന്ത്യൻ താരസുന്ദരി ജ്യോ​തി​ക വി​വാ​ഹ​ശേ​ഷം സി​നി​മാ​ലോ​ക​ത്തി​ൽ നി​ന്നു മാ​റി നി​ന്നതിന് ശേഷം ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​ൻ​പാ​ണ് വീണ്ടും സി​നി​മാ​ലോ​ക​ത്തി​ലേ​ക്കെ​ത്തി​യ​ത്. ന​ട​നും ഭ​ർ​ത്താ​വു​മാ​യ സൂ​ര്യ​യു​ടെ അ​നു​ജ​ൻ കാ​ർ​ത്തി​യു​ടെ കൂ​ടെ അ​ഭി​ന​യി​ക്കാ​നൊ​രു​ങ്ങു​കയാണ് ജ്യോതിക. സം​വി​ധാ​യ​ക​ൻ ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ജോ​യും കാ​ർ​ത്തി​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന​ത്.

ദൃ​ശ്യ​ത്തി​ന്‍റെ ത​മി​ഴ് റീ​മേ​ക്കാ​യ പാ​പ​നാ​ശ​നം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. സം​വി​ധാ​യ​ക​നാ​യ ജീ​ത്തു ജോ​സ​ഫി​നൊ​പ്പം റെ​നി​ല്‍ ഡി​സി​ല്‍വ, മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. നാ​യി​ക​യാ​യ​ല്ല ക​ഥ​യി​ൽ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ളൊ​രു ക​ഥാ​പാ​ത്ര​മാ​യാ​ണ് ജ്യോ​തി​ക എ​ത്തു​ന്ന​ത് എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Advertisment