Advertisment

ജനസേവാ അവാർഡ്‌" മുജീബ് പൂക്കോട്ടൂരിന് ഹൈദരലി ശിഹാബ്‌ തങ്ങള്‍ സമ്മാനിച്ചു

New Update

മക്ക: പ്രവാസികുടെ പ്രയാസങ്ങളുടെ കൂടെ സഞ്ചരിക്കുകയും മക്കയിലെ പാവപ്പെട്ട വർക്കും ദുരിതമഌഭവിക്കുന്നവർക്കും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന മുജീബ്‌ പൂക്കോട്ടൂർ പ്രവാസികള്‍ക്ക്‌ മാതൃകയാക്കാവുന്ന ജീവ കാരുണ്യ പ്രവർത്തകനാണെന്ന്‌ മുസ്‌ലിം ലീഗ്‌ സംസ്‌ഥാന പ്രിസിഡണ്ട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. നീണ്ട മുപ്പത്‌ വർഷം മക്കയിലെ ജീവ കാരുണ്യ പ്രവർത്തന രംഗത്ത്‌ പ്രവർത്തിച്ച്‌ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രിയങ്കരനായി മാറിയ മുജീബ്‌ പൂക്കോട്ടൂരിന്‌ സൗദി കെ എം സി സി നാഷനല്‍ കമ്മറ്റിയുടെ ജനസേവാ അവാർഡ്‌ (2019) സമ്മാനിച്ച്‌ സംസാരിക്കുകയയായിരുന്നു അദ്ദേഹം..

Advertisment

publive-image

ജോലിത്തിരക്കുകള്‍ക്കിടയിലും സഹജീവികളുടെ കണ്ണീരൊപ്പാന്‍ ഓടിയെത്തുന്ന ജീവകാരുണ്യ പ്രവർത്തനം അഭിനന്ദിക്കപ്പെടേണ്ടതാണ്‌. ഹജ്ജ്‌ സേവനരംഗത്തും മയ്യിത്ത്‌ പരിപാലന രംഗത്തും ഒരു പോലെ പ്രവർത്തിക്കുന്ന മുജീബ്‌ പൂക്കോട്ടൂർ നീണ്ട മുപ്പത്‌ വർഷം സേവന രംഗത്ത്‌ അത്‌ഭുതങ്ങള്‍ സൃഷ്‌ഠിച്ച പ്രതിഭയാണെന്നും പുണ്യ മക്കയില്‍ പുണ്യങ്ങള്‍ മാത്രം ചെയ്‌ത്‌ ജീവിക്കുന്നവർ ഭാഗ്യവാമാരാണെന്നും അദ്ദേഹം പറഞ്ഞു.publive-image

മക്ക യിലേ ഫലസ്‌തീന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സൗദി നാഷണല്‍ കമ്മറ്റി പ്രസിഡണ്ട്‌ കെ പി മുഹമ്മത്‌ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ഇബ്രാഹിമുഹമ്മത്, അശ്റഫ് വേങ്ങാട്, അശ്റഫ്തങ്ങൾ. അഹമ്മത്പാളയാട്ട്,പ്രസംഗിച്ചു ജനറൽ സെക്രടറി കാദര്‍ ചെങ്കള സ്വാഗതവും ട്രഷറർ കുഞ്ഞിമോൻ നന്ദിയും പറഞ്ഞു,

Advertisment