Advertisment

നടന്‍ ജോണ്‍ കൈപ്പള്ളി വിവാഹിതനായി; ആശംസയുമായി സണ്ണി വെയ്‌നും വിനയ് ഫോര്‍ട്ടും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: നടന്‍ ജോണ്‍ കൈപ്പള്ളി വിവാഹിതനായി. ഹെഫ്‌സിബാ എലിസബത്ത് ചെറിയാനാണ് ജോണിന്റെ വധു. നടന്മാരായ സണ്ണി വെയ്ന്‍, പ്രശാന്ത്, സുധി കോപ്പ, അര്‍ജുന്‍, വിനയ് ഫോര്‍ട്ട്, ആന്‍സന്‍ പോള്‍, ഫുട്ബോള്‍ താരം സി.കെ വിനീത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

publive-image

മലയാള സിനിമയില്‍ വില്ലന്‍, സ്വഭാവ നടന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ജോണ്‍. ആന്മരിയ കലിപ്പിലാണ്, മാസ്റ്റര്‍പീസ്, ആട് 2, ഫുക്രി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ മധുരരാജയാണ് ജോണ്‍ വേഷമിട്ട ചിത്രങ്ങളില്‍ അവസാനമായി പുറത്തിറങ്ങിയത്.

Advertisment