ജോണി ജോണി യെസ് അപ്പയുമായി കുഞ്ചാക്കോ ബോബനെത്തുന്നു ; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ഫിലിം ഡസ്ക്
Wednesday, July 11, 2018

പൃഥ്വിരാജിന്റെ പാവാടയ്ക്കു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്ത്ാണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജോണി ജോണി യെസ് അപ്പയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിങ് നടക്കും. മുഴുനീള തമാശ പടമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് സംവിധായകന്‍ മുമ്പ് പറഞ്ഞിരുന്നു.

ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. അനു സിത്താരയാണ് നായിക. ടിനി ടോം, ഷറഫുദീന്‍, അബുസലീം, കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

വെള്ളിമൂങ്ങ ഫെയിം ജോജി തോമസ് ആണ് തിരക്കഥ രചിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കും. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം.

×