Advertisment

അരികെ ആരോ... രണ്ട് സംഗീത സംവിധായകരുടെ മക്കൾ ഒന്നിച്ചുപാടുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ജോണി ജോണി യെസ് അപ്പാ പേരിൽ തന്നെ ഒരു വ്യത്യസ്തതയുമായി പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം .അതിലെ ഗാനങ്ങൾക്കുമുണ്ട് പ്രത്യേക്ത. മലയാളത്തിന് ഒരു പിടി ഹിറ്റ് ഗാനങ്ങൾ നൽകിയ രണ്ട് സംഗീത സംവിധായകരുടെ മക്കൾ മറ്റൊരു സംഗീത സംവിധായകന്റെ ഈണത്തിന് ജീവൻ നൽകി എന്നതാണ് പ്രത്യേക്ത.

ബിജിപാലിന്റെ മകൻ ദേവദത്ത് ബിജിപാലും ദീപക് ദേവിന്റെ മകൾ ദേവിക ദീപക് ദേവുമാണ് ആ ഗായകർ. അരികെ ആരോ എന്ന് തുടങ്ങുന്ന മനോഹര ഗാനമാണ് ഈ കൂട്ടുകെട്ടിലൂടെ പിറവി എടുത്തിരിക്കുന്നത്. ബാസ്ക്കർ ദ റാസ്ക്കൽ ഫെയിം സനൂപും അനികാ സുരേന്ദ്രനുമാണ് ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ അണിയിച്ചൊരുക്കിയ ഈ ഗാനം പൂർണ്ണമായും കുട്ടികൾക്കായി കുട്ടികൾ തന്നെ ആലപിച്ചിരിക്കുന്നു.

Advertisment