Advertisment

ജെ ആൻഡ് പി ക്യാമ്പിൽ അനുഗ്രഹമായി പ്രവാസി സാംസ്‌കാരിക വേദി -സഫ മക്ക മെഡിക്കൽ ക്യാമ്പ്.

author-image
admin
Updated On
New Update
Advertisment
റിയാദ് : മാസങ്ങളായി ശമ്പളം മുടങ്ങിയും ജോലിയില്ലാതെയും ദുരതത്തിലായ റിയാദിലെ ജെ ആൻഡ് പി ക്യാമ്പിൽ പ്രവാസി സാംസ്‌കാരിക വേദിയും സഫ മക്ക പോളിക്ലിനിക്കും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം  കോഡിനേറ്റ്  ചെയ്ത ക്യാമ്പിൽ മൂന്നൂറോളം രോഗികകൾക്ക്  മരുന്നും രക്ത പരിശോധനയും ഡോക്ടർമാരുടെ കൺസൾട്ടിങ്ങും ഉൾപ്പടെ എല്ലാ മെഡിക്കൽ സേവനങ്ങളും സൗജന്യമായി നൽകി.
publive-image
ക്യാമ്പ് തൊഴിൽ മന്ത്രാലയം പ്രതിനിധി ഇബ്രാഹീം അൽ ഉനൈസി ഉത്‌ഘാടനം ചെയ്തു സംസാരിക്കുന്നു. 
പ്രാഥമിക പരിശോധനയിൽ കണ്ടെത്താനാകാത്ത രോഗങ്ങൾക്കായി കൂടുതൽ ടെസ്റ്റുകൾ   നടത്തുന്നതിനും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനത്തിനുമായി രോഗികളെ  ക്ലിനിക്കിലേക്ക് റഫർ ചെയ്തു. ജനറൽ ഡോക്ടറുമാരും സ്പെഷ്യലിസ്റ്റുകളും ക്യാമ്പിലെത്തിയിരുന്നു. അത്യാവശ്യമെങ്കിൽ രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആവശ്യമായ ആംബുലൻസും മറ്റ് സംവിധാനങ്ങളും സജ്ജമായിരുന്നു.
രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് രണ്ട് മണിയോടെയാണ് അവാനിച്ചത്. പ്രവാസി സാംസ്‌കാരിക വേദി വോളണ്ടിയർമാരും സഫ മക്കയുടെ പതിനെട്ടംഗ മെഡിക്കൽ സംഘവുമാണ് ക്യാമ്പിൽ പങ്കെടുത്തത്. തൊഴിൽ മന്ത്രാലയ പ്രതിനിധി ഇബ്രാഹീം അൽ ഉനൈസി ക്യാമ്പ് ഉത്ഘാടനം ചെയ്തു.
publive-image
പ്രതിസന്ധി ഘട്ടത്തിൽ സഹ ജീവികളെ സഹായിക്കാൻ കൂട്ടമായെത്തിയ  പ്രവാസി സാംസ്കാരികവേദിയുടെയും സഫ മക്കടെയും  പ്രവർത്തനങ്ങൾ ആശ്ചര്യം ഉണ്ടാക്കിയെന്നും. ബന്ധപ്പെട്ട വിഷയങ്ങൾ പരാമർശിച്ചു മന്ത്രലയത്തിന് കത്ത് നൽകുമെന്നും ഉനൈസി പറഞ്ഞു. സാമൂഹ്യ പ്രവർത്തകനും ജെ ആൻഡ് പി ക്യാമ്പിലെ എംബസി പ്രതിനിധിയുമായ ശിഹാബ് കൊട്ടുകാട്,
publive-image
റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് ഉബൈദ് എടവണ്ണ, പ്രവാസി സാംസ്കാരിക വേദി വെൽഫെയർ കൺവീനർ  സൈനുൽ ആബിദ്സ, സലിം മാഹി,ദിലീപ് കൃഷ്ണ ,മുഅഹമ്മെദ് നഷീദ്,ഐമൻ സഈദ്, അബ്ദുറഹ്മാൻ മറായി, സഫ മക്ക പോളിക്ലിനിക്‌ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ തമ്പാൻ, ചാരിറ്റി വിംഗ് കോ-ഓർഡിനേറ്റർ ഡോ.അസ്‌ലം, ഡോ.അൽത്താഫ് അഡ്മിൻ കമ്മറ്റി അംഗങ്ങളായ യഹിയ ചെമ്മാണി യോട്, എ കെ ജാബിർ,നൗഫൽ പാലക്കാടൻ, ഇംതിയാസ്, എന്നിവർ ചടങ്ങിൽ സന്നിഹി തരായിരുന്നു. പി ആർ ആൻഡ് മെഡിക്കൽ വിഭാഗത്ത് നിന്ന് കുഞ്ഞി കാസർകോട്, കാസിം,അലി ഫൈസി,നാസർ,അസ്‌റത്ത് റഹ്മാൻ,യാസർ  എന്നിവർ  സേവനങ്ങൾക്ക് നേതൃത്വം നൽകി.
Advertisment