Advertisment

ജുബൈൽ കെ.എം.സി.സി യാത്രയപ്പ് നൽകി.

New Update

ജുബൈൽ: 22 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ പോകുന്ന ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി എക്സികുട്ടീവ് അംഗം ഇക്ബാൽ പള്ളിക്കൽ ബസാറിന് ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി യാത്രയപ്പ് നൽകി.ചടങ്ങിൽ ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഷെരീഫ് ആലുവ അധ്യക്ഷയായിരുന്നു.

publive-image

നാഷണൽ കമ്മിറ്റി വെല്ഫയർ വിങ് ഓഡിറ്റർ യു.എ റഹീം ചടങ്ങ് ഉൽഘാടനം ചെയ്തു .ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷറർ നൗഷാദ് തിരുവനന്ത പുരം ,പ്രൊഫ .അമീർ അസ്ഹർ,ജാഫർതേഞ്ഞിപ്പലം,മുഹമ്മദ് കുട്ടി മാവൂർ,റാഫി കൂട്ടായി, കുട്ടി എടപ്പാൾ,ഇബ്രാഹിം കുട്ടി താനൂർ,നൗഷാദ് കെ.എസ് പുരം,അനസ് വയനാട് എന്നിവർ സംസാരിച്ചു.യു.എ റഹീം ഇക്ബാൽ പള്ളിക്കൽ ബസാറിന് ഉപഹാരം സമ്മാനിച്ചു .ജുബൈൽ കെ.എം.സി.സി സെൻട്രൽ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ പള്ളിയാളി,സുബൈർ ചാലിശ്ശേരി നന്ദിയും പറഞ്ഞു.

Advertisment