റേഡിയോ ജോക്കിയായ വീട്ടമ്മയായി ജ്യോതിക; ‘കാട്രിന്‍ മൊഴി’ ടീസര്‍

ഫിലിം ഡസ്ക്
Monday, November 5, 2018

ജ്യോതിക നായികയായി എത്തുന്ന പുതിയ തമിഴ് ചിത്രം ‘കാട്രിന്‍ മൊഴി’ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഈ മാസം പതിനാറിന് തീയറ്ററുകളിലെത്തും.

ജ്യോതികയുടെ ഭര്‍ത്താവും തമിഴ് സൂപ്പര്‍സ്റ്റാറുമായ സൂര്യയാണ് ടീസര്‍ പങ്കുവെച്ചിരുന്നു. ‘തമാശക്കാരിയായി ജോ തിരിച്ചെത്തുന്നു, എനിക്കുറപ്പുണ്ട്; നിങ്ങള്‍ക്കിത് തീര്‍ച്ചയായും ഇഷ്ടപ്പെടും’ എന്ന കുറിപ്പോടെയാണ് സൂര്യ ടീസര്‍ പങ്കുവെച്ചത്.

വിജയലക്ഷ്മി എന്നാണ് ‘കാട്രിന്‍ മൊഴി’യില്‍ ജ്യോതിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. റേഡിയോ ജോക്കി ആകാന്‍ ആഗ്രഹിച്ചു നടക്കുന്ന ഒരു വീട്ടമ്മയുടെ കഥ ഒരല്പം ഹാസ്യാത്മകമായി പറയുകയാണ് ചിത്രത്തില്‍. ‘തുമാരി സുലു’ എന്ന ബോളിവുഡ് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കാട്രിന്‍ മൊഴി. വിദ്യാ ബാലനായിരുന്നു തുമാരി സുലുവിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

രാധാ മോഹനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. 2007 ല്‍ പുറത്തിറങ്ങിയ ‘മൊഴി’ എന്ന ചിത്രത്തിനു ശേഷം രാധാ മോഹന്‍ ജ്യോതിക കൂട്ടുകെട്ടില്‍ പിറവിയെടുക്കുന്ന ചിത്രമാണ് ‘കാട്രിന്‍ മൊഴി‘.വിഥര്‍ത്താണ് ചിത്രത്തില്‍ ജ്യോതികയുടെ ഭര്‍ത്താവായി എത്തുന്നത്. ലക്ഷ്മി മഞ്ജുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

×