Advertisment

സാമ്പത്തിക സംവരണം സാമൂഹിക നീതിയുടെ അട്ടിമറി: കെ അംബുജാക്ഷൻ

New Update

കോഴിക്കോട്:  ഇടതുപക്ഷ സർക്കാർ നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സംവരണം സാമൂഹ്യനീതിയെയും ഭരണഘടനയെ തന്നെയും അട്ടിമറിക്കുന്നതാണ് എന്ന് വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ അംബുജാക്ഷൻ അഭിപ്രായപ്പെട്ടു.

Advertisment

ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി ,സാമ്പത്തിക സംവരണം: സാമുഹ്യനീതിയെ അട്ടിമറിക്കരുത് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

publive-image

സംവരണം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത് ചരിത്ര പരമായി പിന്നാക്കാവസ്ഥ നേരിടുന്ന സമുദായങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനാണ്.ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥയിലെ ജാതി എന്ന യാഥാർത്ഥ്യത്തെ അംഗീകരിച്ചു കൊണ്ടാണ് സംവരണം നടപ്പിലാക്കിയിട്ടുള്ളത്.

എന്നാൽ ഇതിനെയൊക്കെ അട്ടിമറിച്ചുകൊണ്ടാണ് കേരളത്തിലെ സർക്കാർ സാമ്പത്തിക സംവരണം നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പി പോലും നടപ്പിലാക്കാൻ ധൈര്യപ്പെടാത്ത സവർണ അജണ്ടയെ ഏറ്റെടുക്കുകയാണ് ഇടതുപക്ഷം. കേരളത്തിലെ മാറി മാറി വന്ന മുന്നണികളൊക്കെത്തന്നെയും സവർണ്ണ പ്രീണന നയമാണ് പിന്തുടർന്നത് എന്ന് മീഡിയവൺ സീനിയർ റിപ്പോർട്ടർ എസ്.എ അജിംസ് ചൂണ്ടിക്കാട്ടി.

അതു കൊണ്ടാണ് സാമ്പത്തിക സംവരണം കേരളത്തിൽ വമ്പിച്ച പ്രക്ഷോഭങ്ങളോ എതിർപ്പോ നേരിടാത്തത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.തുടർന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കേന്ദ്ര കമ്മിറ്റിയംഗം പി.കെ സാദിഖ് സംവരണത്തിന്റെ രാഷ്ട്രീയവും സംവരണീയരുടെ രാഷ്ട്രീയവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സജീർ ടി.സി സ്വാഗതവും, സുഫാന ഇസ്ഹാഖ് നന്ദിയും പറഞ്ഞു.

Advertisment