Advertisment

കബാലിക്ക് പിന്നാലെ റെക്കോര്‍ഡ് നേട്ടവുമായി 2.0

author-image
admin
Updated On
New Update

തമിഴകത്ത് മാത്രമല്ല കേരളത്തില്‍ നിന്നും മികച്ച സ്വീകാര്യതയും പിന്തുണയുമാണ് 2.0 യ്ക്ക് ലഭിച്ചിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്നും പുതിയൊരു റെക്കോര്‍ഡ് സ്വന്തമാക്കി കുതിക്കുകയാണ് ഈ ചിത്രം.

Advertisment

10 ദിവസം കഴിയുന്നതിനിടയിലാണ് സിനിമ 99.5 ലക്ഷം കലക്ഷന്‍ നേടിയത്. അധികം വൈകാതെ തന്നെ സിനിമ ഒരു കോടി കടക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. 11മാത്തെ ദിനത്തിലായിരുന്നു അത് സംഭവിച്ചതെന്ന് ഫോറം കേരളം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

publive-image

2018 ല്‍ കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്നും ഒരുകോടി സ്വന്തമാക്കുന്ന ആദ്യ തമിഴ് സിനിമയായി മാറിയിരിക്കുകയാണ് 2.0. അവഞ്ചേഴ്സിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന അന്യഭാഷാ ചിത്രം കൂടിയാണിത്.

തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രം കൂടിയായിരുന്നു ഇത് ആദ്യ ഭാഗമായ യന്തിരന് ലഭിച്ച അത് സ്വീകാര്യത തന്നെയായിരുന്നു ഈ ചിത്രത്തിനും ലഭിച്ചത്. റിലീസ് ചെയ്ത് രണ്ടാം വാരത്തിലെത്തിയപ്പോഴും മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ചിത്രം.

2.0 record
Advertisment