അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് ‘കബീർ സിംഗ്’ ട്രെയിലർ

ഫിലിം ഡസ്ക്
Monday, May 13, 2019

തെലുങ്ക് ബ്ലോക്ക്ബസ്റ്റർ ‘അർജുൻ റെഡ്ഡി’യുടെ ഹിന്ദി റീമേക് ‘കബീർ സിംഗ്’ന്റെ ട്രെയ്‌ലർ പുറത്ത്. ഷാഹിദ് കപൂറാണ് വിജയ് ദേവരകൊണ്ട തകർത്തഭിനയിച്ച മദ്യപാനിയായ ഡോക്ടറുടെ കഥാപാത്രം കൈകാര്യം ചെയ്യുന്നത്. മെഡിക്കൽ വിദ്യാർത്ഥികളായ കബീറും പ്രീതിയും തമ്മിലുള്ള അവിസ്മരണീയമായ പ്രണയകഥയിൽ പ്രീതിയായി എത്തുന്നത് കിയാരാ അധ്വാനി ആണ്.

ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ കരിയറിലെ വേറിട്ട മറ്റൊരു കഥാപാത്രമാകും കബീർ സിംഗ്. ‘ഉർവശി ഉർവശി’ റീമിക്‌സിലെ മികച്ച പ്രകടനത്തിന് ശേഷം ഷാഹിദും കിയാറയും തമ്മിലുള്ള വിസ്മയകരമായ കെമിസ്ട്രി കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ജൂൺ 21 നാണ് ചിത്രത്തിന്റെ റിലീസ്.

×