Advertisment

ഖദീജ കൊല്ലങ്കണ്ടി വീട്‌ പുനർ നിർമ്മാണ ഫണ്ട്‌ ഉൽഘാടനം ചെയ്തു

New Update

ജിദ്ദ: ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ട ഖദീജ കൊല്ലങ്കണ്ടിയ്ക്ക് വേണ്ടിയുള്ള വീട്‌ പുനർ നിർമ്മാണ ഫണ്ട്‌ ഉൽഘാടനം ചെയ്തു. രാഹുൽ ഗാന്ധി പ്രളയ ദുരിതാശ്വാസ ക്യാമ്പ്‌ സന്ദർശനത്തിനിടെ ഖദീജയുമ്മക്ക്‌ കൊടുത്ത വാക്ക്‌ ഒ ഐ സി സി യും മറ്റു അനുബന്ധ കമ്മറ്റികളും ഏറ്റെടുക്കുക യായിരുന്നു.

Advertisment

publive-image

ഖദീജ കൊല്ലങ്കണ്ടി വീട്‌ പുനർ നിർമ്മാണ ഫണ്ട്‌ അബ്ദുസമദ്‌ കുന്നുക്കര യിൽ നിന്നും അലവിഹാജി കാരിമുക്ക്‌ ഏറ്റു വാങ്ങുന്നു

3 മാസകാലയളവിനുള്ളിൽ വീട്‌ നിർമ്മിച്ചു നൽകുവാനാണ്‌ ഉദ്ദേശിക്കുന്നതെന്ന് ഫണ്ട്‌ ഏറ്റുവാങ്ങികൊണ്ട്‌ അലവി ഹാജി പറഞ്ഞു

ഒ ഐ സി സി കൊണ്ടോട്ടി മുനിസിപ്പൽ കമ്മറ്റി (ജിദ്ദ) മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസിൽ വെച്ച്‌ നടന്ന ചടങ്ങിൽ അലവിഹാജി കാരിമുക്ക്‌ അദ്യക്ഷത വഹിച്ചു.

സഹജീവികളെ പുനരധിവസിക്കുന്നതിൽ പ്രവാസികൾ നടത്തുന്ന ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാകനീയ മാണെന്ന് അബ്ദുസമദ്‌ കുന്നുകര പറഞ്ഞു. ഒ ഐ സി സി കൊണ്ടോട്ടി മുനിസിപ്പൽ കമ്മറ്റി ( ജിദ്ദ ) ക്ക്‌ ഇതുപോലുള്ള പ്രവർത്തനങ്ങൾക്ക്‌ കഴിയട്ടേയെന്നും എന്റെ എല്ലാവിധ പിന്തുണയും ഇനിയുമുണ്ടാവുമെന്നും ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു

ചടങ്ങിൽ സി മുഹമ്മദ്‌ മേലേപറമ്പിൽ, യാസിർ നീറാട്‌, ടി ഇസ്മായിൽ മേലേപറമ്പ്‌, അബൂബക്കർ കാരിമുക്ക്‌, നൗഷാദ്‌ കാരി എന്നിവർ ആശംസകൾ നേർന്നു. നൗഷാദ്‌ നീറാട്‌, ഇൻസാഫ്‌ തുറക്കൽ , അബുട്ടി കോളനി റോഡ്‌ , മൊയ്ദീൻ കോയ കുമ്മാളി, അബ്ദുലത്തീഫ്‌ കൊട്ടുക്കര എന്നിവർ നേതൃത്വം നൽകി. മുനീർ കാരിമുക്ക്‌ സ്വാഗതവും, അബ്ദുറസാഖ്‌ ചോലമുക്ക്‌ നന്ധിയും പറഞ്ഞു.

 

Advertisment