Advertisment

ട്രോളിയവരെയും വിമര്‍ശിച്ചവരെയും കൈയടിപ്പിച്ച് കൈലാഷ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

 

വിനോദ് ഗുരുവായൂര്‍ ഒരുക്കുന്ന മിഷന്‍ സി ചിത്രത്തിന്റെ ട്രെയിലര്‍ ഹിറ്റായതോടെ നടന്‍ കൈലാഷിനെ പ്രശംസിച്ച് ആരാധകര്‍ രംഗത്തെത്തുകയാണ്. ട്രെയിലറിലെ ഓടുന്ന ബസ്സില്‍ നിന്നുള്ള താരത്തിന്റെ സാഹസിക രംഗങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. പല തവണ ട്രോളുകളിലൂടെ സാമൂഹിക മാധ്യമങ്ങള്‍ വിമര്‍ശിച്ചിട്ടുള്ള കൈലാഷിന്റെ അഭിനയ മികവിനെ ഇന്ന് അതേ പ്രേക്ഷകര്‍ അഭിനന്ദിക്കുകയാണ്.

കൈലാഷിന്റെ അഭിനയ ജീവിതത്തില്‍ മിഷന്‍ സി ഒരു വഴിത്തിരിവാകുമെന്ന് മലയാള സിനിമാലോകം വിലയിരുത്തുന്നു. ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടതാണ് മിഷന്‍ സിയിലെ ക്യാപ്റ്റന്‍ അഭിനവ് എന്ന് കൈലാഷ് പറഞ്ഞു.

film kailash mission c
Advertisment