Advertisment

ഇന്ത്യന്‍ 2ല്‍ നായികയായി കാജല്‍ അഗര്‍വാള്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രമാണ് ഇന്ത്യന്‍ 2. ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യന്‍ 2ല്‍ നായികയായി കാജല്‍ അഗര്‍വാള്‍ എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാജലിനായി പ്രത്യേകം മേക്കപ്പ് ടെസ്റ്റ് നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വാതന്ത്ര സമര സേനാനിയായ സേനാപതിയുടെ വേഷമാണ് കമല്‍ഹാസന്റേത്.

ജയമോഹന്‍, കാബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണകുമാര്‍ എന്നിവരാണ് സംഭാഷണം തയ്യാറാക്കിയിരിക്കുന്നത്. സിനിമാറ്റോഗ്രഫര്‍ രവിവര്‍മ്മന്‍. അനിരുദ്ധാണ് സംഗീതം. ലൈക പ്രൊഡക്ഷന്‍സാണ് ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

 

Advertisment