കല(ആര്‍ട്ട്) കുവൈറ്റ് – ‘നിറം 2018’ സമ്മാനദാനം ഡിസംബര്‍ 7-നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, December 6, 2018

കുവൈറ്റ് : ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി നവംബര്‍ 9-നു ‘നിറം 2018’ എന്ന പേരില്‍ അമേരിക്കന്‍ ടൂറിസ്റ്റര്‍റുമായി സഹകരിച്ച് കല(ആര്‍ട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ഡിസംബര്‍ 7-നു വെള്ളിയാഴ്ച ഖൈത്താനിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വെച്ച് ഉച്ചക്കു 1:30ന് ആരംഭിക്കുന്ന പൊതുചടങ്ങില്‍ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ നിര്‍വഹിക്കും എന്ന് പ്രസിഡണ്ട് സാംകുട്ടി തോമസ്, ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍, നിറം ജനറല്‍ കണ്‍വീനര്‍ മുകേഷ് വി പി എന്നിവര്‍ അറിയിച്ചു.

2400-ല്‍ അധികം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ക്കു പുറമെ 59 പേര്‍ക്ക് മെറിറ്റ് പ്രൈസും 201 പേര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കുന്നുണ്ട്. കളിമണ്‍ ശില്പ നിര്‍മ്മാണത്തിലും രക്ഷിതാക്കളും സന്ദര്‍ശകരും പങ്കെടുത്ത ഓപ്പണ്‍ ക്യാന്‍വാസ് പെയിന്റിംഗ് ലും വിജയികളായവര്‍ക്കുള്ള സമ്മാനവും ചടങ്ങില്‍ വെച്ച് നല്‍കുന്നുണ്ട്.

ഓവറാള്‍ ചാമ്പ്യന്‍ഷിപ്പ് ഒന്നാം സ്ഥാനം ഭാരതീയ വിദ്യാഭവന്‍ അബ്ബാസിയ, രണ്ടാം സ്ഥാനം ഫഹാഹീല്‍ അല്‍ വതനി ഇന്ത്യന്‍ പ്രൈവറ്റ് സ്‌കൂള്‍, അഹ്മദി, മൂന്നാം സ്ഥാനം ലേണേഴ്സ് ഓണ്‍ അക്കാദമി, അബ്ബാസിയ.

പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ 128-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കുവൈറ്റിലെ ഇന്ത്യന് സ്‌കൂള് കുട്ടികള്ക്കായി കല(ആര്‍ട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്

×