Advertisment

കലങ്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന ‘കലങ്ക്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ആലിയ ഭട്ടിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകന്‍. മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, സോനാക്ഷി സിന്‍ഹ, ആദിത്യ റോയി കപൂര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കലങ്ക്’.

വനിതാദിനത്തോട് അനുബന്ധിച്ചാണ് ആലിയയുടെ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.വരുണ്‍ ധവാന്‍, ആദിത്യ റോയ് കപൂര്‍, സഞ്ജയ് ദത്ത് എന്നിവരുടെ കഥാപാത്രങ്ങളുടെ ലുക്ക് മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് പ്രീതം ആണ്. ചിത്രം ഏപ്രിലില്‍ തിയറ്ററുകളിലെത്തും.

Advertisment