Advertisment

കാനം വിജയന്റെയും ടി.എൻ. ശേഷന്റെയും നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

New Update

ദമ്മാം:- സി.പി.ഐ നേതാവും പ്രഭാത് ബുക്ക് ഹൌസ് മുൻ ജനറൽ മാനേജറുമായിരുന്ന കാനം വിജയന്റെയും, മുൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എൻ.ശേഷന്റെയും നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

Advertisment

publive-image

സി.പി.ഐ മൂവാറ്റുപുഴ സൗത്ത് ലോക്കൽകമ്മിറ്റി സെക്രട്ടറിയും, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സഹോദരനുമായ കാനം വിജയൻ, മികച്ച ഒരു എഴുത്തു കാരനും, സാമൂഹ്യപ്രവർത്തകനുമായിരുന്നു. പ്രഭാത് ബുക്ക് ഹൌസ് ജനറൽ മാനേജ റായിരുന്ന സമയത്ത് ഒട്ടേറെ പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പി യ്ക്കുകയും, അവരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിയ്ക്കുന്നതിന് മുൻകൈ എടുക്കുകയും ചെയ്തി ട്ടുണ്ട്.

publive-image

ഇന്ത്യയിൽ ഇലക്ഷൻ കമ്മീഷൻ എന്ന സ്ഥാപനത്തിന്റെ ഭരണഘടനാപരമായ അധികാരം സ്ഥാപിച്ചെടുക്കുകയും, അതിന്റെ സ്വതന്ത്ര വ്യക്തിത്വം ഭരണകൂടത്തിനും ജനങ്ങൾക്കും കാണിച്ചു തരികയും ചെയ്ത ശക്തനായ മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു ടി.എൻ.ശേഷൻ. അധികാരസ്ഥാനങ്ങളുടെ ആജ്ഞകൾക്ക് മുന്നിൽ നട്ടെല്ല് വളയ്ക്കാത്ത അദ്ദേഹം, സ്വന്തം ഔദ്യോഗിക ജീവിതത്തിലൂടെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെ യായിരിയ്ക്കണമെന്നതിന് മികച്ച ഒരു മാതൃക തീർത്തു.

രണ്ടുപേരുടെയും നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി, അവരുടെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോ ചനപ്രമേയത്തിൽ പറഞ്ഞു.

Advertisment