Advertisment

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന കാപ്പാനന്‍റെ ട്രെയിലര്‍ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

മോഹന്‍ലാലും സൂര്യയും പ്രധാന വേഷത്തിലെത്തുന്ന കെവി ആനന്ദ് ചിത്രമായ കാപ്പാന്‍റെ ട്രെയിലര്‍ പുറത്ത്. സൂര്യ നാല് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തില്‍ ചന്ദ്രകാന്ത് വര്‍മ്മ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

Advertisment

publive-image

സയേഷയാണ് ചിത്രത്തലെ നായിക. തെന്നിന്ത്യന്‍ താരം ആര്യയും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

2014 ല്‍ പുറത്തു വന്ന വിജയ് ചിത്രമായ ജില്ലയ്ക്ക് ശേഷം മോഹന്‍ലാല്‍ കോളിവുഡില്‍ എത്തുന്ന ചിത്രമാണ് കാപ്പാന്‍. ഇതാദ്യമായിട്ടാണ് സൂര്യയും ലാലേട്ടനും ഒന്നിക്കുന്നത്. മോഹന്‍ ലാര്‍, സൂര്യ, ആര്യ, സയേഷ എന്നിവരെ കൂടാതെ ബൊമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ലണ്ടന്‍, അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍ സെപ്റ്റംബര്‍ 20 ന് ചിത്രം പ്രദര്‍ശനത്തിനായി എത്തും.

Advertisment