Advertisment

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കരീന കപൂറിനെതിരേ പരാതി നല്‍കി ക്രിസ്ത്യന്‍ സംഘടന

New Update

publive-image

മുംബൈ: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം കരീന കപൂറിനെതിരേ പരാതി നല്‍കി ക്രിസ്ത്യന്‍ സംഘടന. മഹാരാഷ്ട്ര സിറ്റി പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.നടിക്കും മറ്റു രണ്ടു പേർക്കുമെതിരെയാണ് ആൽഫ ഒമേഗ ക്രിസ്ത്യൻ മഹാസംഘ് പ്രസിഡന്‍റ് ആശിഷ് ഷിൻഡെയുടെ പരാതി. തന്‍റെ രണ്ട് ​ഗർഭകാലത്തേയും അനുഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് കരീന പുസ്തകം പുറത്തിറക്കിയത്.

ബൈബിള്‍ ക്രിസ്തുമത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണെന്നും കരീനയുടെ പുസ്തകത്തിന്റെ പേര് മാറ്റണമെന്നും പരാതിയില്‍ പറയുന്നു. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും കരീനയ്‌ക്കെതിരേയും അതിഥി ഷാ ബിംജാനിയ്‌ക്കെതിരേയും കേസെടുക്കണമെന്നുമാണ് ആവശ്യം.ഈ മാസം 9 ന് ജഗ്ഗർനട്ട് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി മാസങ്ങൾക്ക് പിന്നാലെയാണ് താരം പുസ്തകം പുറത്തിറക്കിയത്.

Advertisment