Advertisment

സാമുഹ്യ പ്രവര്‍ത്തകരും സൗദി ഉദ്യോഗസ്ഥരും കൈകോർത്തു; അസുഖബാധിതയായ കസ്തൂരി നാട്ടിലേയ്ക്ക് മടങ്ങി.

New Update

ദമ്മാം: ഭാഷയുടെ അതിർത്തികൾ മറന്ന് സ്വദേശികളും വിദേശികളുമായ ഒരു പറ്റം സുമനസ്സുകൾ കൈകോർത്തപ്പോൾ, രോഗബാധിതയായി വിഷമത്തിലായ തമിഴ്‌നാട്ടുകാരി കസ്തൂരിയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ കഴിഞ്ഞു.

Advertisment

publive-image

കസ്തൂരിയ്ക്ക് മഞ്ജു മണിക്കുട്ടൻ യാത്രരേഖകൾ കൈമാറുന്നു.

തമിഴ്‌നാട് പുതുകുപ്പം സ്വദേശിനിയായ കസ്തൂരി രാജേന്ദ്രൻ രണ്ടര വർഷം മുൻപാണ് സൗദിയിൽ റിയാദിലുള്ള ഒരു വീട്ടിൽ ജോലിയ്ക്ക് എത്തിയത്. ഒന്നരവർഷത്തോളം ജോലി ചെയ്തു കഴിഞ്ഞ പ്പോൾ, കിഡ്‌നിയെ രോഗം ബാധിച്ചതിനെത്തുടർന്ന്, അവർക്ക് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ ആയി. നാട്ടിലേയ്ക്ക് തന്നെ തിരികെ അയയ്ക്കണമെന്ന് സ്പോൺസറോട് ആവശ്യപ്പെട്ടെങ്കിലും അയാൾ തയ്യാറായില്ല.

ഇത്രയും കാലമായിട്ടും കസ്തൂരിയ്ക്ക് അയാൾ ഇക്കാമ എടുത്തിട്ടില്ലായിരുന്നു. ഇക്കാമ എടുക്കാ നും, അതിന്റെ ഫൈൻ അടയ്ക്കാനും ഒരുപാട് കാശ് ചിലവുണ്ടെന്നും, ആ കാശ് കസ്തൂരി തന്നെ നല്കണമെന്നുമായിരുന്നു സ്‌പോൺസറുടെ നിലപാട്. സ്വന്തം കാശ് ചിലവാക്കി നിയമനടപടികൾ ഒക്കെ സ്വയം പൂർത്തിയാക്കി, നാട്ടിലേയ്ക്ക് മടങ്ങാൻ സ്പോൺസർ കസ്തൂരിയോട് നിർദേശിച്ചു. എന്നാൽ നിർദ്ധനയായ കസ്തൂരിയ്ക്ക് അതിനു കഴിയുമായിരുന്നില്ല.

കസ്തൂരി റിയാദിലെ ഇന്ത്യൻ എംബസ്സിയിൽ പരാതി നൽകിയെങ്കിലും, സ്‌പോൺസറുടെ നിസ്സഹര ണം കാരണം ഒന്നും നടന്നില്ല. എംബസ്സി ഉദ്യോഗസ്ഥർ നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട്, കസ്തൂരിയെ ദമ്മാമിലേയ്ക്ക് അയയ്ച്ചാൽ നാട്ടിലേയ്ക്ക് കയറ്റി വിടാൻ കഴിയുമോ എന്ന് അന്വേഷിച്ചു. നവയുഗം ജീവകാരുണ്യവിഭാഗവുമായും, ദമ്മാം വനിത അഭയകേന്ദ്രം ഉദ്യോഗസ്ഥരുമായും സംസാരിച്ച ശേഷം, മഞ്ജു സമ്മതം അറിയിച്ചു. തുടർന്ന് കസ്തൂ രിയെ എംബസ്സി ദമ്മാമിൽ മഞ്ജുവിനടുത്തേയ്ക്ക് അയച്ചു.

ദമ്മാമിൽ എത്തിയ കസ്തൂരിയെ നവയുഗം ജീവകാരുണ്യപ്രവർത്തകർ, ആദ്യം പോലീസ് സ്റ്റേഷനി ൽ ഹാജരാക്കി റിപ്പോർട്ട് ചെയ്ത ശേഷം, ദമ്മാം വനിത അഭയകേന്ദ്രത്തിൽ എത്തിച്ചു. എത്രയും പെട്ടെന്ന് ഫൈൻ കെട്ടി ഇക്കാമ എടുത്താൽ, ഫൈനൽ എക്സിറ്റ് നൽകാമെന്ന് അഭയ കേന്ദ്രം ഡയറ ക്ടർ ഉറപ്പ് നൽകി.

കസ്തൂരിയെ മഞ്ജു കൂട്ടികൊണ്ടുപോയി, നിയമനടപടികൾ പൂർത്തിയാകും വരെ സ്വന്തം വീട്ടിൽ താമസിപ്പിച്ചു. നവയുഗം ജീവകാരുണ്യപ്രവർത്തകരിൽ നിന്നും വിവരങ്ങൾ അറിഞ്ഞ തമിഴ് സംഘം പ്രവർത്തകർ സഹായിക്കാൻ മുന്നോട്ട് വന്നു. അവർ പിരിവെടുത്ത് ഇക്കാമ യ്ക്കുള്ള പണം നൽകി. അങ്ങനെ ഇക്കാമ എടുത്തു. അഭയകേന്ദ്രം ഡയറക്ടറുടെ നിർദ്ദേശപ്ര കാരം, അവധി ദിവസമായിരുന്നിട്ടും ജവാസത്തിലെ ഉദ്യോഗസ്ഥൻ അഭയകേന്ദ്രത്തിൽ എത്തി കസ്തൂരിയ്ക്ക് എക്സിറ്റ് അടിച്ചു നൽകി. നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞു കസ്തൂരി നാട്ടിലേയ്ക്ക് മടങ്ങി.

 

Advertisment