കായംകുളം കൊച്ചുണ്ണിയില്‍ അത്ഭുതവേഷ പകര്‍ച്ചയുമായി ബാബു ആന്റണിയും ഷൈന്‍ ടോം ചാക്കോയും സണ്ണി വെയ്‌നും. കളരിഗുരുവായ തങ്ങളായി ബാബു ആന്റണിയും കൊച്ചുണ്ണിയുടെ ചങ്ങാതിയായ കൊച്ചുപിള്ളയായി ഷൈന്‍ ടോമും, ബ്രിട്ടീഷ് ഇന്ത്യന്‍ പോലീസ് ഓഫീസറായ കേശവനായി സണ്ണി വെയ്‌നുമുള്ള ക്യാരക്ടര്‍ പോസ്റ്ററുകള്‍ കായംകുളം കൊച്ചുണ്ണിയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇതുവരെയുള്ള കരിയറില്‍ നിന്ന് വളരെ വ്യത്യസ്തമായ ഈ വേഷങ്ങള്‍ ഇവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’യില്‍ കള്ളനായ കൊച്ചുണ്ണിയായി നിവിന്‍ പോളി എത്തുമ്പോള്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാലാണ് അഭിനയിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.
https://www.facebook.com/kayamkulamkochunniofficial/posts/206045386778371