Advertisment

മാനവ സൗഹാര്‍ദ്ദം കെടാതെ സൂക്ഷിക്കുക: റിയാദ് എസ്.ഐ.സി മനുഷ്യ ജാലിക സംഗമം

author-image
admin
New Update

റിയാദ്: ഇന്ത്യയുടെ എഴുപത്തൊന്നാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്. എസ്. എഫ് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ നടത്തുന്ന മനുഷ്യ ജാലികക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച കൊണ്ട് എസ്.ഐ.സി റിയാദ് സെൻട്രൽ കമ്മിറ്റി മനുഷ്യ ജാലിക സംഘടിപ്പിച്ചു. സംഗമം അഭിപ്രായപ്പെട്ടു. വിത്യസ്ത മതങ്ങളെയും സംസ്കാരങ്ങളെയും ഉൾ ക്കൊണ്ട ഇന്ത്യാ മഹാരാജ്യത്തിന്റെ വൈവിധ്യങ്ങളിലധിഷ്ഠിതമായ സാംസ്കാരിക പാരമ്പ ര്യത്തെ തകർത്ത് കൊണ്ടിരിക്കുന്ന ഫാസിസത്തെ ശക്തിയുക്തം എതിർത്ത് തോൽപിക്കുന്ന തിന് മാനവ സൗഹാര്‍ദ്ദം കെടാതെ സൂക്ഷിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.

Advertisment

publive-image

എസ്.ഐ.സി സൗദി നാഷണൽ ജനറൽ സെക്രട്ടറി മനുഷ്യ ജാലിക സംഗമം ഉദ്ഘാടനം ചെയ്യുന്നു

എസ്.ഐ.സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. സമസ്ത ഇസ്ലാമിക് സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബൂ ബക്കർ ഫൈസി വെള്ളില അദ്ധ്യക്ഷത വഹിച്ചു. മുജീബ് ഫൈസി മമ്പാട് പ്രാർത്ഥന നടത്തി.

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമ സമര പോരാട്ടം കൊണ്ട് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ മതേതര ഇന്ത്യയെന്ന വികാരത്തിൽ ഒന്നിപ്പി ച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തുടര്‍ന്ന് കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ നേതൃത്വം ഏറ്റെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ള യുപിഎ മുന്നണി കെട്ടുറപ്പോടെ മുന്നോട്ട് വരണമെന്ന് ചടങ്ങിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.

publive-image

സലീം വാഫി മുത്തേടം പ്രതിജ്ഞ ചൊല്ലി കൊടുത്തു. അബ്ദുറഹിമാൻ ഹുദവിയും, അബ്ദുൽ ജലീൽ ഫൈസിയും ചേര്‍ന്ന് ദേശീയോദ്ഗ്രഥന ഗാനാലാപനം ആലപിച്ചു. മുഹമ്മദ് കോയ വാഫി വയനാട് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയ പ്രഭാഷണവും, പോരാട്ട വീഥിയിലെ വർത്തമാനകാല ഇന്ത്യ എന്ന വിഷയത്തിൽ സത്താർ താമരത്തും പ്രഭാഷണം നടത്തി.

publive-image

അഷ്റഫ് വേങ്ങാട്ട് (കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി), സി പി മുസ്തഫ (കെ.എം.സി.സി റിയാദ്), സി എം കുഞ്ഞി കുമ്പള (ഓ.ഐ.സി.സി), ജയൻ കൊടുങ്ങല്ലൂർ (സത്യം ഓൺലൈൻ), ഉബൈദ് എടവണ്ണ (ന്യൂസ് ടുഡേ) പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

publive-image

വി.പി മുഹമ്മദലി ഹാജി, ഉമർകോയ ഹാജി യൂണിവേഴ്‌സിറ്റി, എം ടി പി മുനീർ അസ്അദി, അസീസ് വാഴക്കാട്, ശമീർ പുത്തൂർ, മൻസൂർ വാഴക്കാട്, ഉമർ ഫൈസി, മസ്ഹൂദ് കൊയ്യോട് നേതൃത്വം നല്‍കി. ഹബീബുള്ള പട്ടാമ്പി സ്വാഗതവും അസ്ലം മൗലവി അടക്കാത്തേട് നന്ദിയും പറഞ്ഞു.

 

Advertisment