Advertisment

കേളി വിദ്യാഭ്യാസ മേന്മ പുരസ്കാരം, തിരുവനന്തപുരം ജില്ലയിൽ വിതരണം ചെയ്തു.

author-image
admin
Updated On
New Update

തിരുവനന്തപുരം: റിയാദ് കേളി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നല്‍കി വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാരം വിതരണം ചെയ്തു.

Advertisment

publive-image

കേളി തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ മേന്മാ പുരസ്കാര വിതരണോത്ഘാടനം എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയ രാഘവന്‍ നിര്‍വ്വഹിക്കുന്നു

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ എല്‍ ഡി എഫ് കൺവീനർ എ വിജയരാഘവനാണ് തിരുവനന്തപുരം ജില്ലയിലെ അര്‍ഹരായവര്‍ക്കുള്ള പുരസ്ക്കാരങ്ങളുടെ വിത രണം നിര്‍വ്വഹിച്ചത്.

2018-2019 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ റംസി, ജാസ്മിൻ ഖാൻ, റംസീന, അമൃത ജ്യോതി, ഗൗരി പ്രദീപ്, ശ്രീലക്ഷ്മി പ്രദീപ് എന്നീ കേളി അംഗങ്ങളുടെ മക്കളാണ് പുരസ്കാരവും കാഷ് അവാര്‍ഡും ഏറ്റുവാങ്ങിയത്.

ചടങ്ങില്‍ ബദിയ്യ ഏരിയ രക്ഷാധികാരി അംഗം റഫീഖ് പാലത്ത് സ്വാഗതവും, കേളി മുൻ സെക്രട്ടറി റഷീദ് മേലേതിൽ അദ്ധ്യക്ഷ തയും വഹിച്ചു. കേളി മുഖ്യ രക്ഷാധികാരി കെ.ആർ. ഉണ്ണികൃഷ്ണൻ, കേളി മുൻ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് വള്ളിക്കുന്നം എന്നിവര്‍ ആശംസകൾ നേർന്നു സംസാരിച്ചു. കേളി മുൻ കേന്ദ്ര കമ്മിറ്റി അംഗം ബേബി നാരായണൻ നന്ദി രേഖപ്പെടുത്തി.

പുരസ്‌കാരത്തിന് അര്‍ഹരായ കുട്ടികളുടെയും കേളി അംഗങ്ങ ളുടെയും കുടുംബാംഗങ്ങള്‍, നാട്ടില്‍ അവധിയിലുള്ള കേളി അംഗങ്ങള്‍, കേരള പ്രവാസി സംഘം പ്രവര്‍ത്തകര്‍ എന്നിവരും പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്തു.

 

Advertisment