Advertisment

കേളി യാത്രയയപ്പ് നൽകി.

author-image
admin
New Update

റിയാദ് : നാല് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഹാര യൂണിറ്റ് അംഗം അബ്ദുൾ കരീമിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തന്റെ പ്രവാസ ജീവിതത്തിൽ അബ്ദുൾ കരീം സൗദിയിലെ വിവിധ ഭാഗങ്ങളിൽ, വിവിധ മേഖലകളിൽ വ്യത്യസ്തമായ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുണ്ട്.

Advertisment

publive-image

അബ്ദുൾ കരീമിനുള്ള ഉപഹാരം അഷ്‌റഫ് പൊന്നാനി കൈമാറുന്നു.

കേളിയുടെ മലാസ് ഏരിയ നിർവ്വാഹക സമിതി അംഗമെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന അബ്ദുൾ കരീം മലപ്പുറം മോങ്ങം സ്വദേശിയാണ്. മലാസ് ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് നിർവ്വാഹക സമിതി അംഗം അബ്ദുള്ള പറവൂർ അധ്യക്ഷനായിരുന്നു.

യൂണിറ്റ് സെക്രട്ടറി അഷ്രഫ് പൊന്നാനി സ്വാഗതവും, കേളി ജോയിന്റ് ട്രഷറർ സെബിൻ ഇഖ്ബാൽ, മലാസ് ഏരിയ സെക്രട്ടറി സുനിൽ,മലാസ് ഏരിയ രക്ഷാധികാരി സമിതി കൺവീനർ ഉമ്മർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അബ്ദുൾ കരീമിനുള്ള ഉപഹാരം യൂണിറ്റ് സെക്രട്ടറി അഷ്‌റഫ് പൊന്നാനി കൈമാറി. യാത്രയയപ്പിന് അബ്ദുൾ കരീം നന്ദി പറഞ്ഞു.

 

Advertisment