Advertisment

സുജിത്തിന് കേളി യാത്രയയപ്പ് നല്‍കി

author-image
admin
Updated On
New Update

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി ഉമ്മുൽ ഹമാം സൗത്ത് യൂ ണിറ്റ് അംഗം സുജിത്ത് ആശാരിക്കൽ ന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി. യൂണിറ്റ് പ്രസിഡണ്ട് അബ്ദുൾ കലാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സെക്രട്ടറി ഇ.പ്രശാന്ത് സ്വാഗതം പറഞ്ഞു ഉമ്മുൽ ഹമാം ഏരിയാ രക്ഷാധികാരി സമിതി കൺവീനർ ചന്ദ്രചൂഡൻ, ഏരിയാ സെക്രട്ടറി പ്രദീപ് രാജ്, യൂണിറ്റ് ജോ. സെക്രട്ടറി ജോജി എന്നിവര്‍ ആശംസകൾ അര്‍പ്പിച്ച് സംസാരിച്ചു.യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി പ്രശാന്ത് സമ്മാനിച്ചു. യാത്രയയപ്പിന് സുജിത്ത് ആശാരിക്കൽ നന്ദി പറഞ്ഞു. ഏരിയയിലെ നിരവധി സഖാക്കള്‍ യാത്രയപ്പില്‍ പങ്കെടുത്തു.

publive-imageയൂണിറ്റിന്‍റെ ഉപഹാരം സെക്രട്ടറി പ്രശാന്ത് , സുജിത്തിന് സമ്മാനിക്കുന്നു.

Advertisment