Advertisment

കേളി യാത്രയയപ്പ് നല്‍കി.

author-image
admin
Updated On
New Update

റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കേളി ന്യൂസനയ ഏരിയാ ജോ.സെക്രട്ടറി മോഹനന് കേളി ന്യൂസനയ ഏരിയയുടെ നേതൃത്വത്തില്‍ സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. കണ്ണൂര്‍ സ്വദേശിയായ മോഹനന്‍ ന്യൂസനയ അല്‍-റഷീദ് കമ്പനിയില്‍ സാന്റ്ബ്ലാസ്റ്റെര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു.

Advertisment

publive-image

ഏരിയാ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി സുരേഷ് കണ്ണപുരം സമ്മാനിക്കുന്നു.

ബത്ത മാസ് ഓഡിറ്റോറിയത്തില്‍ ഏരിയാ പ്രസിഡന്റ് മനോഹരന്റെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം ആശംസിച്ചു. കേളി പ്രസിഡണ്ട് ദയാനന്ദന്‍ ഹരിപ്പാട്, ജോ.ട്രഷറര്‍ വര്‍ഗീസ്‌, ഏരിയാ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ നാരായണന്‍ കയ്യൂര്‍, ഏരിയാ ട്രഷറര്‍ ജോര്‍ജ്ജ് വര്‍ഗീസ്‌, വൈസ്. പ്രസിഡണ്ട് ഫൈസല്‍ മടവൂര്‍, ജോ.സെക്രട്ടറി അബ്ദുള്‍ ജലീല്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ ബേബിക്കുട്ടി, , മഹേഷ്‌ കോടിയത്ത്, കൃഷ്ണകുമാര്‍, ഹുസൈന്‍, തോമസ്‌ ജോയ്, നിസ്സാര്‍ മണ്ണഞ്ചേരി, സുരേഷ് ബാബു, അബ്ദുള്‍ നാസര്‍, ബേബി ചന്ദ്രകുമാര്‍, യൂനിറ്റ് സെക്രട്ടറി ബൈജു ബാലചന്ദ്രന്‍, രിലെഷ് ബാബു, ഷിജു എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.

ഏരിയാ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി സുരേഷ് കണ്ണപുരവും, യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ബൈജു ബാലചന്ദ്രനും സമ്മാനിച്ചു. യാത്രയയപ്പിന് മോഹനന്‍ നന്ദി പറഞ്ഞു.

 

Advertisment