Advertisment

കെ.എസ്. ഇന്ദുചൂഡന് കേളി യാത്രയയപ്പ് നൽകി

author-image
admin
New Update

റിയാദ് :മൂന്നര പതിറ്റാണ്ടിന്റെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഉമ്മുല്‍ ഹമാം ഏരിയാ നോര്‍ത്ത് യൂണിറ്റ് അംഗം കെ.എസ.ഇന്ദുചൂഡന് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.

Advertisment

publive-image

യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി അന്‍സാര്‍ സമ്മാനിക്കുന്നു

റിയാദില്‍ എല്‍.ജി കമ്പനിയിൽ എ.സി ടെക്നീഷ്യനായി ജോലി ചെയ്തു വരുന്നു. ഉമ്മല്‍ ഹമാം മേഖലയിലെ ആദ്യകാല പ്രവര്‍ത്തകനും, നോര്‍ത്ത് യൂണിറ്റ് പ്രഥമ സെക്രട്ടറി യുമാണ്.സുരേന്ദ്രന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ സെക്രട്ടറി അന്‍സാര്‍ സ്വാഗതം പറഞ്ഞു.

ഏരിയാ രക്ഷാധികാരി സെക്രട്ടറി ചന്ദ്രുചൂഡന്‍ , ഏരിയാ സെക്രട്ടറി പ്രദീപ്‌ രാജ്, യൂനിറ്റ് ട്രഷറര്‍ സുരേഷ്, തോമസ്‌, ഹരിലാല്‍,ഖാലിദ്‌,ശശികുമാര്‍ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.യുണിറ്റ് കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി അന്‍സാര്‍ സമ്മാനിച്ചു. യാത്രയപ്പിന് ഇന്ദുചൂഡൻ നന്ദി പറഞ്ഞു.എരിയയിലെയും, യൂനിറ്റിലെയും നിരവധി പ്രവര്‍ത്തകര്‍ യാത്രയയപ്പ് ചടങ്ങില്‍ സംബന്ധിച്ചു.

 

Advertisment