Advertisment

കേളി നായനാര്‍ അനുസ്മരണം സംഘടിപ്പിച്ചു

author-image
admin
New Update

റിയാദ്: കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും പുരോഗമന പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന ഇ. കെ. നായനാരുടെ പതിനഞ്ചാം ചരമവാര്‍ഷികം റിയാദിലും ദവാദ്മിയിലുമായി കേളി കലാ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു.

Advertisment

publive-image

കേളി കേന്ദ്ര സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ടി.ആര്‍ സുബ്രമണ്യന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

കക്ഷിരാഷ്ട്രീയ ഭേദമന്യെ സമാനതകളില്ലാത്തവിധം കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും സ്‌നേഹവും ആദരവും അംഗീകാരവും നേടിയെടുത്ത, സാധാരണ ജനങ്ങള്‍ നെഞ്ചിലേറ്റിയ, ഹൃദയ വിശുദ്ധിയുടെ നന്മ വിതറി സ്‌നേഹത്തിന്റെ നിറവായി മാറിയ ജനനായകനായിരുന്നു നായനാരെന്ന് അനുസ്മരണ പ്രമേയത്തില്‍ പറഞ്ഞു.

കേരളത്തിന്റെ സമഗ്രവികസനത്തിനു വിത്തുപാകിയ ജനകീയാസൂത്രണം, മാവേലി സ്റ്റോറുകള്‍, വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ഇന്ത്യയിലെ തന്നെ ഐടി വികസ നത്തിന്റെ നാഴികക്കല്ലായി മാറിയ ടെക്‌നോ പാര്‍ക്ക് എന്നിവ നായനാരുടെ നേതൃത്വ ത്തിലുള്ള സര്‍ക്കാരാണ് ആരംഭിച്ചത്. ഇന്ത്യയിലാദ്യമായി പ്രവാസികള്‍ക്കായി ഒരു പ്രത്യേക വകുപ്പു രൂപീകരിച്ചതും നായനാര്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു.

ഗള്‍ഫ് മലയാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം മുന്നില്‍ കണ്ട് രൂപം നല്‍കിയ പ്രവാസി സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയും പ്രവാസി സാമൂഹ്യക്ഷേമ പദ്ധ തിയും വഴി പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പ്രശ്‌നപരിഹാരങ്ങള്‍ക്കും ഒട്ടേറെ കര്‍മമ പരിപാടികളാണ് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയിരുന്നത്‌.

പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടായ പരാജയം താത്‌ക്കാലികമായതാണ് എങ്കിലും മോഡി വീണ്ടും അധികാരത്തിൽ വരുന്നതോടെ ജനാധിപത്യവും മതിനിരപേക്ഷതയും കൂടുതൽ വെല്ലുവിളികൾ നേരിടുമെന്ന കാര്യ ത്തിൽ സംശയമില്ല. കഴിഞ്ഞ അഞ്ചു വർഷത്തെ മോഡി ഭരണത്തിൽ പാർലമെന്റും സുപ്രീംകോടതിയും തെരഞ്ഞെടുപ്പു കമ്മീഷനും ഉൾപ്പെടെയുള്ള ഭരണഘടനാസ്ഥാ പന ങ്ങളുടെ വിശ്വാസ്യതക്കു മങ്ങലേൽപ്പിച്ചു. അതോടൊപ്പം ന്യൂനപക്ഷങ്ങളും ദളിതരും വലിയ ആക്രമണങ്ങൾക്കാണ് ഇരയായയത്. കേരളത്തോട് പ്രളയകാലത്തുപോലും മുഖംതിരിഞ്ഞുനിന്ന സർക്കാരാണ് മോഡിയുടേത്. അതുകൊണ്ട‌് രാജ്യത്തെ ജനങ്ങളുടെ താൽപര്യസംരക്ഷണത്തിനായി കൂടുതൽ ജാഗ്രതയോടെയുള്ള പോരാട്ടങ്ങൾ അനിവാ ര്യമാണന്നും അനുസ്മരണ ചടങ്ങിൽ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

റിയാദിലെ ബത്ഹ ക്ലാസ്സിക് ആഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ കേളി കേന്ദ്ര രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ കെ.പി.എം സാദിഖ് അധ്യക്ഷനാ യിരുന്നു. കേളി സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ ഷൌക്കത്ത് നിലമ്പൂര്‍ സ്വാഗതം പറഞ്ഞു. കേളി പ്രസിഡന്റും രക്ഷാധികാരി സമിതി അംഗവുമായ ദയാനന്ദന്‍ ഹരിപ്പാട് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി കേന്ദ്ര സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ടി.ആര്‍ സുബ്രമണ്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേളി കുടുംബവേദി സെക്രട്ടറി സീബ അനി, ട്രഷറര്‍ ലീന സുരേഷ്, കേന്ദ്ര സാംസ്കാരിക വിഭാഗം അംഗം സജിത്ത്, എന്നിവരും നായനാരെ അനുസ്മരിച്ചു. രക്ഷാധികാരി സമിതി അംഗമായ സതീഷ്‌ കുമാര്‍ നന്ദി പറഞ്ഞു

ദവാദ്മിയിലെ കേളി ഓഫീസില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ദവാദ്മി ഏരിയ രക്ഷാധി കാരി സമിതി കണ്‍വീനര്‍ റഷീദ് കരുനാഗപ്പിള്ളി അധ്യക്ഷനായിരുന്നു. കേളി ദവാദ്മി ഏരിയ ആക്ടിംഗ് സെക്രട്ടറി പ്രകാശന്‍ പയ്യന്നൂര്‍ സ്വാഗതം പറഞ്ഞു. ദവാദ്മി ഏരിയ കമ്മിറ്റി അംഗം ഉമ്മര്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി സൈബര്‍ വിംഗ് കണ്‍വീനര്‍ മഹേഷ്‌ കൊടിയത്ത് , ചെയര്‍മാന്‍ സിജിന്‍ കൂവള്ളൂര്‍ എന്നിവര്‍ നായനാരെ അനുസ്മരിച്ചു.

 

Advertisment