Advertisment

കർഷക സമരത്തിന് കേളിയുടെ ഐക്യദാർഢ്യം

author-image
admin
New Update

റിയാദ് : പുതിയ കാർഷിക നിയമത്തിനെതിരെ രാജ്യത്തെമ്പാടും കർഷകർ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന് പരിപൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായി റിയാദ് കേളി കലാസാംസ്കാരിക വേദി. നാൽപത് ദിവസത്തിലധികമായി തുടരുന്ന കർഷക സമരം ഇന്ത്യയൊട്ടാകെ ആളിപ്പടരുകയാണ്.

Advertisment

കോൺഗ്രസ്സ് സർക്കാരുകൾ തുടങ്ങിവെച്ച ആഗോള-ഉദാരവൽക്കരണ നയങ്ങൾ അനേകം കർഷകരെ ആത്മഹത്യയിലേക്ക് തള്ളി വിട്ടുകൊണ്ടിരിക്കുകയാണ്. അതിന് ഒരു പരിഹാരവും കാണാൻ ശ്രമിക്കാതെ ഉദാരവൽക്കരണ നയങ്ങൾ പൂർവ്വാധികം ശക്തിയോടെ നടപ്പാക്കാനാണ് സംഘപരിവാർ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പുതിയ കാർഷിക നിയമങ്ങൾ. പുതിയ നിയമത്തെ കുറിച്ച് കർഷകർക്കുള്ള ആശങ്കകൾ പരിഹരിക്കാനല്ല മറിച്ച് ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് അവർ നടത്തുന്ന സമരത്തെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോർപ്പ റേറ്റുകളുടെ ഏജന്റുമാരായി കേന്ദ്ര സർക്കാർ അധഃപതിച്ചിരിക്കുകയാണെന്നും കേളി ആരോപിച്ചു.

കർഷകദ്രോഹ നിയമത്തിനെതിരെ സമരം ചെയ്യുന്ന മുഴുവൻ ജനങ്ങൾക്കും പരിപൂർണ്ണ പിന്തുണ നൽകുന്നതായും, അവരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് കോർപ്പറേറ്റുകൾക്ക് വേണ്ടി ഉണ്ടാക്കിയ നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ ഉടൻ തയ്യാറാകണമെന്നും കേളി സെക്രട്ടറിയറ്റിന്റെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment