Advertisment

ഫ്രഞ്ച് വാതിലുകളും വിശാലമായ ബാൽക്കണിയും ഒരുക്കി തൂവെള്ളനിറത്തിൽ റോക്കി ഭായിയുടെ സ്വപ്ന ഭവനം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബെംഗളൂരു: കെജിഎഫ് എന്നൊരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ സൂപ്പർ ഹിറ്റ് നായകൻ യഷ് തന്റെ സ്വപ്ന ഭവനം സ്വന്തമാക്കി. ബെംഗളൂരുവിലെ വിൻഡ്‌സർ മാനറിനടുത്തുള്ള പ്രസ്റ്റീജ് അപ്പാർട്ട്‌മെന്റിലാണ് യഷിന്റെ ആഡംബര ഡ്യൂപ്ലെക്സ്. ഭാര്യ രാധിക പണ്ഡിറ്റും മക്കളുമായി ജൂലായി ഒന്നിനാണ് താരം ഇവിടേക്ക് താമസം മാറിയത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ മാതാപിതാക്കളടക്കം അടുത്ത ബന്ധുക്കൾ മാത്രമാണ് ഗൃഹപ്രവേശച്ചടങ്ങിൽ പങ്കെടുത്തത്. യാഷിന്റെയും രാധികയുടെയും ദീർഘകാല സ്വപ്നമായിരുന്നു പുതിയ ഒരു വീട്. നിലത്തെ മാർബിളും കസേരകളും ഉൾപ്പടെ തൂവെള്ളത്തിൽ നിറത്തിലാണ് താരദമ്പതികൾ വീട് ഒരുക്കിയിരിക്കുന്നത്.

കാറ്റും വെളിച്ചവും നന്നായി അകത്തേക്ക് കടക്കുന്ന തരത്തിലുള്ള ഫ്രഞ്ച് വാതിലുകളും വിശാലമായ ബാൽക്കണിയും വീടിന് മോടി കൂട്ടുന്നു.ഇരുനിലകളിലായാണ് വീട്.

2016ലായിരുന്നു സിനിമാ താരങ്ങളായ യഷിന്റെയും രാധികയുടെയും വിവാഹം. അയ്‌റ, അഥർവ് എന്നീ പേരിലുള്ള രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്.

filim
Advertisment