Advertisment

പരീക്ഷണ ഘട്ടങ്ങളില്‍ വിജയം കൈവരിക്കല്‍ വിശ്വാസിയുടെ ബാധ്യത : ശംസുദ്ധീന്‍ ഫൈസി

New Update

publive-image

Advertisment

കുവൈത്ത് സിറ്റി :പരീക്ഷണ ഘട്ടങ്ങളെ തരണം ചെയ്ത് വിജയം കൈവരിക്കുകയെന്നത് വിശ്വാസിയുടെ ബാധ്യതയാണെന്ന് കെ.ഐ.സി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ പറഞ്ഞു. കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഖത്മുല്‍ ഖുര്‍ആന്‍ മജ്ലിസില്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്രഷ്ടാവിന്റെ കല്‍പനകളെ തിരസ്കരിച്ച്  അവനുമായി അകലുമ്പോഴാണ് നാം  കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയരാവുന്നത്. അതുമൂലം നാഥനുമായി കൂടുതല്‍ അടുക്കാനും, അവന്റെ ഇഷ്ടം സമ്പാദിക്കാനും, പാപമോചനം നേടാനും കാരണമാകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍ അഖ്‌സ പള്ളിയില്‍ പ്രര്‍ത്ഥനക്കിടെ   ഇസ്‌റാഈല്‍ സൈനികാക്രമണത്തില്‍ പരിക്കേറ്റ ഫലസ്തീന്‍ സ്വദേശികള്‍ക്ക് വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥന നടന്നു.

കേന്ദ്ര പ്രസിഡണ്ട്  അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള അദ്ധ്യക്ഷത വഹിച്ചു. ജഃസെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി നന്ദി പറഞ്ഞു.

Advertisment