കിയോസ്‌ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ വെള്ളിയാഴ്‌ച്ച

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Thursday, January 11, 2018

റിയാദ്‌: കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്‌മയായ കണ്ണൂര്‍ എക്‌സ്‌പാട്രിയേറ്റ്‌സ്‌ ഓര്‍ഗനൈസേഷന്‍ സൗദി അറേബ്യ (കിയോസ്‌) യുടെ ആഭിമുഖ്യത്തില്‍ റിയാദ്‌ വില്ലാസ്‌ വിന്നേര്‍സ്‌ പ്രൈസ്‌ മണിക്കും, സബീക്ക്‌ സ്‌പോര്‍ട്‌സ്‌ വിന്നേര്‍സ്‌ ട്രോഫിക്കും കളത്തില്‍ ഗ്രൂപ്പ്‌ റണ്ണേര്‍സ്‌ പ്രൈസ്‌ മണിക്കും ഫോണ്‍ ഹൗസ്‌ റണ്ണേര്‍സ്‌ ട്രോഫിക്കും വേണ്ടി ഏക ദിന സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ വെള്ളിയാഴ്‌ച്ച ഉച്ചക്ക്‌ മൂന്ന്‌ മണി മുതല്‍ റിയാദ്‌ ഓള്‍ഡ്‌ ഖര്‍ജ്‌ റോഡിലെ ഇസ്‌ക്കാന്‍ ഫ്‌ളഡ്‌ലൈറ്റ്‌ സ്റ്റേഡിയത്തില്‍ വെച്ച്‌ റിയാദിലെ പ്രമുഖരായ 8 ടീമുകളെ ഉള്‍പ്പെടുത്തി നടത്തപ്പെടുന്നു

ഉച്ചക്ക്‌ 3 മണിക്ക്‌ ചെയര്‍മാന്‍ സൂരജ്‌ എന്‍ കെ ടൂര്‍ണമെന്റ്‌ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ ഹഫര്‍‌സ്റ്റോം ഹഫര്‍ അല്‍ ബതീനും എ ആര്‍ ജി മെറ്റല്‍സ്‌ സുലൈ എഫ്‌ സി യും ഏറ്റുമുട്ടും, മത്സരത്തോടനുബന്ധിച്ചു നടന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്‌ നവാസ്‌ കണ്ണൂര്‍ (0504968423), അനില്‍ ചിറക്കല്‍ (0501234191) ഷൈജു പച്ച (559374233) എന്നിവരെ ബന്ധപ്പെടാവുന്നതാണ്‌.

 

×