Advertisment

ചുംബന ടിപ്പുമായി ഹോളിവുഡ് താരം സല്‍മ ഹെയ്ക്

author-image
ഫിലിം ഡസ്ക്
Updated On
New Update

ഹോളിവുഡിലെ സെക്സിയസ്റ്റ് സെലിബ്രിറ്റികളില്‍ ശ്രദ്ധേയായ സല്‍മ ഹെയ്ക് ചുംബനത്തെക്കുറിച്ച്‌ പെണ്‍കുട്ടികള്‍ക്ക് ടിപ്പുമായി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്‍റെ ആദ്യ ചുംബനത്തെക്കുറിച്ച്‌ താരം മനസു തുറന്നത്.

Advertisment

publive-image

എന്‍റെ കൂട്ടുകാരില്‍ ഏ​റ്റവും അവസാനം ചുംബിച്ചത് ഞാനാണെന്ന് സല്‍മ ഹെയ്ക് പറയുന്നു. ഞങ്ങള്‍ വാട്ടര്‍സ്‌കിയീംഗിന് പോയിരുന്ന നദിക്കരയില്‍ വച്ചായിരുന്നു എന്റെ ആദ്യത്തെ ചുംബനം.എനിക്കൊരു കാമുകനുണ്ടായിരുന്നു.

ഒരു ദിവസം അദ്ദേഹം പറഞ്ഞു.പ്രണയത്തിലായി മൂന്നാമത്തെ മാസത്തിന് മുന്‍പ് എന്നെ ചുണ്ടില്‍ ചുംബിച്ചില്ലെങ്കില്‍ ബ്രേക്ക് അപ്പ് ആവുമെന്ന്. ഞാന്‍ വല്ലാതെ ഭയന്നു കാരണം എങ്ങനെയാണ് ചുംബിക്കേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു' ഹെയ്ക് പറഞ്ഞു.

ചുംബിക്കാന്‍ ഹെയേക് സുഹൃത്തുക്കളുടെ സഹായം തേടി. എങ്ങനെയാണ് ചുംബിക്കേണ്ടത് എന്ന് സുഹൃത്തുക്കളോട് ചോദിച്ചു. ചുംബിക്കുന്പോള്‍ വായ തുറക്കരുതെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ മ​റ്റൊരാള്‍ പറഞ്ഞത് വായ തുറക്കണമെന്നാണ്. ഒരുപാട് ഉപദേശങ്ങള്‍ കേട്ടതോടെ തന്‍റെ ചുണ്ടുകള്‍ക്ക് നല്ല രുചിയുണ്ടാകണമെന്ന് ഉറപ്പിച്ചു. ചുംബിക്കാനുള്ള അവസാനം ദിവസം അടുത്തതോടെ സല്‍മ ചുണ്ടിനെ മൃദുലമാക്കാന്‍ തേന്‍ പുരട്ടാന്‍ തുടങ്ങി.

അവസാനം ആ ദിവസം എത്തി. ചുംബിച്ചതിന് ശേഷം ഹെയ്‌കിന്റെ കാമുകനോട് മ​റ്റ് സുഹൃത്തുക്കള്‍ ചുംബനത്തെക്കുറിച്ച്‌ ചോദിച്ചു. അവള്‍ തേന്‍ പോലെയാണ് എന്നായിരുന്നു അയാളുടെ മറുപടി. ചുംബനത്തില്‍ താന്‍ നല്ലതല്ലെങ്കിലും തനിക്ക് നല്ല രുചിയായിരുന്നു എന്നാണ് ഹയേക് പറഞ്ഞത്. എന്നാല്‍ തന്‍റെ കഥ കേട്ട് ചുണ്ടില്‍ തേന്‍ പുരട്ടാന്‍ പോയാന്‍ ഉറുന്പുകടിയേല്‍ക്കുമെന്ന മുന്നറിയിപ്പും താരം നല്‍കുന്നുണ്ട്.

Advertisment