Advertisment

പുസ്തക ചർച്ചയും സമ്മാനദാനവും

author-image
admin
Updated On
New Update

റിയാദ് : റിയാദ് കെ എം സി സി സൈബർവിംഗിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ഓൺലൈൻ ക്വിസ് സീസൺ 2 വിജയികൾക്കുള്ള സമ്മാനദാനവും സംഘടിപ്പിച്ചു. ബത്ഹയിലെ കെ എം സി സി ഹാളിൽ നടന്ന പരിപാടി റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീർ താമരശ്ശേരി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

റിയാദ് കെ എം സി സി സൈബർവിംഗ് പുസ്തക ചർച്ചയിൽ സബീന എം സാലി സംസാരിക്കുന്നു.

പി ഖാലിദ് എഴുതി ഗ്രെയ്‌സ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച സീതി സാഹിബ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചർച്ച നടന്നത്. പ്രമുഖ എഴുത്തുകാരി സബീന എം സാലി മുഖ്യാതിഥി ആയിരുന്നു. സീതി സാഹിബിനെ പോലുള്ള ചരിത്ര പുരുഷന്മാരെ കുറിച്ചുള്ള ചർച്ചയും പഠനവും വഴി തെറ്റുന്ന പുതിയ തലമുറക്ക് ദിശാബോധം നൽകുമെന്ന് അവർ പറഞ്ഞു.

ക്വിസ് മത്സര വിജയികളായ ബഷീർ ഇരുമ്പുഴി, റഹ്മത്ത് അഷ്‌റഫ്, ഷമീജ്, സാബിത്ത് , ഹിദായത്തുള്ള, അഷ്‌റഫ് വെള്ളപ്പാടത്ത്, ജാഫർ സാദിഖ്, നദീറ ഷംസു, ശബാബ് പടിയൂർ എന്നിവർക്ക് സമ്മാനങ്ങൾ നൽകി. സത്താർ താമരത്ത്, ഷാഫി കരുവാരക്കുണ്ട്, ഷബീർ ചക്കാലക്കൽ എന്നിവർ സംസാരിച്ചു.

 

 

Advertisment