Advertisment

ദുരിതത്തിലായ മലയാളികൾക്ക് തുണയായി കെ എം സി സി  പ്രവർത്തകർ. 

New Update
ജിദ്ദ:    പതിനൊന്നു   മാസമായി  ശമ്പളം   കിട്ടിയിട്ട്.    താമസിക്കുന്ന  കമ്പനി  വക   ഫ്ളാറ്റിന്റ വാടക തീർന്നത് കൊണ്ട്  വൈദ്യുതി  വിച്ഛേദിക്കപ്പട്ട   നിലയിൽ.  അതിന കത്ത്  ജീവിതം  മെഴുകുതിരി വെട്ടത്തിൽ.  അസ്ഥി ഉരുകും ചൂടത്ത് ടെറസ്സിന്റെ മുകളിൽ  കഷ്ട്ടനാളുകൾ    തള്ളി  നീക്കികൊണ്ടിരിക്കുകയായിരുന്ന   മലയാളി   തൊഴിലാളികൾക്ക്   തുണയായത്  ഫിറോസിയാ   കെ എം സി സി പ്രവർത്തർ.
 
publive-image
ദുരിതത്തിലായി ഇപ്പോൾ നാട്ടിലേക് തീർക്കുന്ന - കെ എം സി സി പ്രവർത്തകരുടെ കൂടെ 
സലിം മഞ്ചേരി യുടെ നേത്രത്തിൽ,  ജിദ്ദ സെൻട്രൽ കമ്മിറ്റി കെ എം സി സി വെൽഫയർ  വിഭാഗം  നേതാക്കളായ ജലീൽ കുന്നക്കാട് ഒഴുകൂർ, ഷൌക്കത്ത് ഞാറക്കാടൻ, മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവർ നിരന്തരമായി കമ്പനിയുമായി ബന്ധപെട്ട്  പ്രശ്ന പരിഹാരത്തിന്    വഴിയൊരുക്കി.
 
തൊഴിലാളികളുടെ  ദുരിതം   സംബന്ധിച്ച്   മീഡിയ കളിൽ  വന്ന   വാർത്തകളും   ഇന്ത്യൻ കോൺസുലേറ്റ് മായി ബന്ധപെട്ട  റീകാർഡുകളും   രേഖകളും    സഹിതം കെ  എം  സി  സി  പ്രവർത്തകൻ   നിരന്തരം കമ്പനിയു മായി  ബന്ധപ്പെട്ടു  കൊണ്ടിരുന്നതിന്   ഒടുവിൽ   ഫലം   ലഭിക്കുകയായിരുന്നു.
 
ഇത്   പ്രകാരം,   തൊഴിലാളികൾക്ക്  പുതിയ കമ്പനി ഏറ്റെടുത്തതിന് ശേഷമുള്ള  മുഴുവൻ  ശമ്പളവും  നൽകാനും  നാട്ടിലേക്ക് പോകാനുള്ള ചിലവുകൾ വഹിക്കുവാനും    തൊഴിലുടമ  തായാറാവുകയുണ്ടായി.
 
മോഹൻദാസ് മഞ്ചേരി, രവി കോട്ടക്കൽ, കുഞ്ഞലവി വഴിക്കടവ്, അബൂബക്കർ ബദറുദിന് ബൈജു മഞ്ചേരി എന്നിവരാണ് 11 മാസത്തെ പ്രയസത്തിൽ നിന്ന് കരകയറി   നാട്ടിലേക്ക്  മടങ്ങുന്നത്. പലരും നാല് വർഷമായി നാട്ടിലേക്ക് പോകാൻ സാധിക്കാത്തവരാണ് - ആദ്യം കമ്പനി നല്ല നിലയിലായിരുന്നു.   പക്ഷെ,  പിന്നീട്   കമ്പനിക്ക് ബിസിനസ് കുറയുകയും സ്പോൺസർ മരിക്കുകയും   ചെയ്യുകയും   പ്രതിസന്ധി   ഒന്നൊന്നായി   ഉണ്ടാവുകയുമായിരുന്നു.

Advertisment