Advertisment

ദമാമിൽ വേങ്ങാരോത്സവം 2018 "അരങ്ങേറി.

author-image
admin
New Update

ദമ്മാം : സൗദിയിലെ ദമ്മാം വേങ്ങര മണ്ഡലം കെഎംസിസി "വേങ്ങരോത്സവം -2018 "എന്ന പരിപാടി സംഘടിപ്പിച്ചു .ദമ്മാം സൈഹാത്ത് സദാറ ഓഡിറ്റോറിയത്തിൽ വെച്ച് തബ്ബാക സീസൺ- 2 പാചക മത്സരങ്ങളോടെയായിരുന്നു വേങ്ങരോത്സവത്തിന് തുടക്കം കുറിച്ചത്. കേളികേട്ട വേങ്ങര ചന്തയുടെ മാതൃകയിൽ കച്ചവടക്കാർക്ക് വേണ്ടി പ്രത്യേക സെക്ഷനും, ചിത്ര പ്രദർശനവും, വേങ്ങര ഡോക്യൂമെന്ററി പ്രദർശനവും, കലാ കായിക മത്സരങ്ങളും വെങ്ങേരോത്സവത്തിനു കൊഴുപ്പേകി.

Advertisment

publive-image

അന്താരാഷ്ട്ര നിലവാരത്തിലുള്ള തബ്ബാക പാചക മത്സരമായിരുന്നു പ്രധാന ഘടകം. നൂറിൽ പരം മത്സരാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. വൈകീട്ട ഏഴ് മണി മുതൽ ആരംഭിച്ച സാംസ്കാരിക സദസ്സിൽ വെച്ച് സൗദി കിഴക്കൻ പ്രവിശ്യയിലെ മികച്ച ജീവകാരുണ്യ പ്രവർത്തകരായ മഞ്ജു മണിക്കുട്ടനെയും, ഹമീദ് വടകരെയും അവാർഡ് നൽകി ആദരിച്ചു.

മുൻ വിദ്യാഭ്യാസ മന്ത്രിയായും സ്പീക്കറായും സ്ഥാനം വഹിച്ച വേങ്ങര സ്വദേശിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ പുരസ്കാരം കെഎംസിസി സൗദി നാഷണൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ റഹീം അഴിയൂർ മഞ്ജു മണിക്കുട്ടന് കൈമാറി. മുൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന ചെർക്കളം അബ്ദുള്ള പുരസ്കാരം ഹമീദ് വടകരകക്ക് ഒഐസിസി റീജണൽ കമ്മിറ്റി അംഗം ഹനീഫ റാവുത്തർ സമർപ്പിച്ചു.

പ്രളയ ബാധിതരെ സഹായിച്ച മണ്ഡലം കെഎംസിസി പ്രവർത്തകർ കൂടിയായ ഹമീദ് ബാവ, നയീം ബാപ്പു എന്നിവർക്ക് പാണക്കാട് സെയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ പുരസ്‌കാരം ഒഐസിസി ഭാരവാഹി റഫീഖ് കൂട്ടിലങ്ങാടിയും, കെഎംസിസി ട്രഷറർ ഷെരീഫ് ചോലയും കൈമാറി. മികച്ച കെഎംസിസി പ്രവർത്തകനുള്ള പുരസ്‌കാരം ഷംസു തോമ്മങ്ങാടൻ ഏറ്റു വാങ്ങി. വേങ്ങര മണ്ഡലം കെഎംസിസി പ്രതിനിധികളായി ഹജ്ജ് വോളന്റീർ സേവനം അനുഷ്ഠിച്ച ഇസ്മായിൽ പുള്ളാട്ടിനെയും, അഷ്‌റഫ്‌ തടത്തിലിനെയും പരിപാടിയിൽ വെച്ച് ആദരിച്ചു.

കെഎംസിസി വേങ്ങര മണ്ഡലം പ്രസിഡന്റ ഉമ്മർ വളപ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ഹനീഫ എൻ പി സ്വാഗതം ആശംസിച്ചു. കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഹുസൈൻ കെപി ഉദ്ഘാടനം നിർവഹിച്ചു. അബൂട്ടി മാസ്റ്റർ ശിവപുരം മുഖ്യ പ്രഭാഷണം നടത്തി. റഹീം അഴിയൂർ, ആലിക്കുട്ടി ഒളവട്ടൂർ, ഡോക്ടർ അബ്ദുസലാം കണ്ണിയൻ, റഹ്മാൻ കരയാട്, ചന്ദ്രമോഹൻ വേങ്ങര, അബു കെപി, ഹംസ ഖത്തീഫ്, ഷെരീഫ് ചോല, റഫീഖ് കൂട്ടിലങ്ങാടി, അബ്ദുസലാം, മഹ്മൂദ് പൂക്കാട്, എന്നിവർ പ്രസംഗിച്ചു. ഇസ്മായിൽ പുള്ളാട്ട് നന്ദിയർപ്പിച്ചു.

ബീരാൻ കുട്ടി ചേറൂർ, അബ്ദുറഹ്മാൻ വളപ്പിൽ, ടി ടി കരീം, സലാഹുദ്ധീൻ എൻ, സമദ് കെപി, കരീം പുത്തലത്ത്, മൻസൂർ ഒതുക്കുങ്ങൽ, റഷീദ് മാണിത്തൊടി, കുഞ്ഞു വളപ്പിൽ, റഷീദ് വളപ്പിൽ, സിറാജ് പി ടി, ഷംസു തോമ്മങ്ങാടൻ, മുഹമ്മദ്‌ വേങ്ങര, ഇസ്മായിൽ തളിപ്പറമ്പ്, മഹഷൂഖ് ചേലേമ്പ്ര, ഫാസിൽ കോട്ടക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment