Advertisment

മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് രാജ്യത്തിന്റെ സകല നന്മകളേയും തച്ചുതകർക്കുന്ന നടപടികളാണ് നരേന്ദ്രമോദി സർക്കാർ തുടരുന്നതെന്ന് നവാസ് ഗനി എംപി.

New Update

ജിദ്ദ: മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് മോദി സർക്കാർ രാജ്യത്തിന്റെ സകലനന്മ കളേയും ഇല്ലാതാക്കുയാണെന്നും, ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും ജീവിക്കാനുള്ള അവകാശം വരെ നിഷേധിക്കുന്ന നയസമീപനങ്ങളാണ് നരേന്ദ്രമോദിയും ബിജെപിയും തുടർന്ന് വരുന്നതെന്നും മുസ്ലിം ലീഗ് നേതാവും തമിഴ്നാട് രാമനാഥപുരം എം.പിയു മായ ഡോക്ടർ കെ.നവാസ് ഗനി എംപി പറഞ്ഞു.

Advertisment

publive-image

പാർലമെൻറ് മെമ്പറായി തെരെഞ്ഞെടുത്തതിന് ശേഷം ആദ്യമായി ജിദ്ദയിലെത്തിയ എംപിക്ക് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റിയും ഖാഇദെമില്ലത്ത് പേരവൈ കമ്മറ്റിയും സംയുക്തമായി നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായി രുന്നു അദ്ദേഹം.

മൊയ്‌ദീൻകുട്ടി ഗൂഡല്ലൂരിന്റെ അദ്ധ്യക്ഷതയിൽ ജിദ്ദ കെഎംസിസി ആസ്ഥാനത്ത് നടന്ന സ്വീകരണ സമ്മേളനം ജിദ്ദ കെഎംസിസി ആക്ടിങ് പ്രസിഡണ്ട് വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ബിജെപി യുടെ വർഗ്ഗീയ രാഷ്ട്രീയത്തെയും ഏകാധിപത്യത്തെയും പരാജയപ്പെടുത്താൻ ദേശീയാടിസ്ഥാനത്തിൽ ജനാധിപത്യ മതേതര കക്ഷികളുടെ ഐക്യം അനിവാര്യമാണ്. ജനാധിപത്യം, മതേതരത്വം, നാനത്വത്തിൽ ഏകത്വം എന്നിവ സംരക്ഷിക്കാൻ മുസ്ലീം ലീഗ് മറ്റ് പാർട്ടികളുമായി ചേർന്ന് സമരപരിപാടികൾ നടത്താ ൻ തീരുമാനിച്ചിട്ടുണ്ടെന്നും, തമിഴ്നാട്ടിൽ ഡിഎംകെ യുടെയും കേരളത്തിൽ കോൺഗ്ര സിൻറെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്നും, അതിന്റെ തുടക്കമാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ മുസ്ലിം ലീഗ് നടത്തിയ റാലിയെന്നും ഗനി സാഹിബ് അഭിപ്രായപ്പെട്ടു.

കെഎംസിസിയുടെ കാരുണ്യ പ്രവർത്തനങ്ങൾ മുസ്ലിം ലീഗ് പാർട്ടിക്ക് നൽകുന്ന സംഭാവനകൾ ചെറുതല്ലന്നും, ഇക്കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ സ്ഥാനാർ ത്ഥിയായിരുന്ന എന്റെ വിജയത്തിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തിയ കെഎം സിസിയോടും ഖാഇദെമില്ലത്ത് പേരവൈ പ്രവർത്തകരോടുമുള്ള സന്തോഷം അദ്ദേഹം സദസ്സുമായി പങ്കവെച്ചു.

അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ വയർ നിറച്ചു ഭക്ഷിക്കരുതെന്ന പ്രവാ ചക വചനം നാം ജീവിതത്തിൽ പകർത്തി നമ്മുടെ അയല്പക്കത്തുള്ളവരെയും നാട്ടുകാരെയും നമ്മളിലേക്ക് ചേർത്ത് നിർത്തണമെന്നും, വിദ്യാഭ്യാസ പുരോഗ തിയിലൂടെ മാത്രമേ ന്യൂനപക്ഷങ്ങൾക്ക് വിജയമുണ്ടാകൂ എന്നതിന്റെ ഉത്തമോദാ ഹരണമാണ് കേരളമെന്നും അദ്ദേഹം പ്രവർത്തകരോടായി പറഞ്ഞു.

publive-image

ചടങ്ങിൽ ഗൂഡല്ലൂർ ഉൾകൊള്ളുന്ന നീലഗിരിയിലെ ജനങ്ങൾ നേരിടുന്ന കുടിയിറക്ക് ഭീഷണിയും വന്യമൃഗ ശല്യവും യാത്രാ നിരോധനമുൾപ്പെടെയുള്ള കാര്യങ്ങൾ ഉന്നയി ച്ചുള്ള നിവേദനം ഖാഇദെമില്ലത്ത് പേരവൈ സൗദി നാഷണൽ സെക്രട്ടറി ഷാജഹാൻ ഗൂഡല്ലുർ എം പിക്ക് കൈമാറി.

പ്രൊഫ.ഇസ്മായിൽ മരുതേരി, പേരവൈ മക്കാ സെക്രട്ടറി സിദ്ദിഖ്, മുസ്തഫ വാക്കാ ലൂർ, ഡി.എം.കെ ജിദ്ദ സെക്രട്ടറി ഖാജാ മുഹിയുദ്ദീൻ, സയ്യിദ് ഒ.കെ.എസ് തങ്ങൾ, സിറാജ് ചെന്നൈ എന്നിവർ സംസാരിച്ചു. ജിദ്ദ കെഎംസിസി നേതാക്കളായ ശിഹാബ് താമരക്കുളം സ്വാഗതവും ലത്തീഫ് മുസ്ല്യാരങ്ങാടി നന്ദിയും രേഖപ്പെടുത്തി

Advertisment