Advertisment

വട്ടപ്പാറ അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണം:കോട്ടക്കൽ മണ്ഡലം കെഎംസിസി

New Update

ജിദ്ദ: അപകടങ്ങൾ തുടർക്കഥയായ വളാഞ്ചേരിക്ക് സമീപം ദേശീയപാത 17- ലെ വട്ടപ്പാറ വളവിൽ അപകടങ്ങൾ ഇല്ലാതാ ക്കാൻ ശാശ്വത പരിഹാരം വേണമെന്ന് ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി വർക്കിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

Advertisment

publive-image

ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി വർക്കിംഗ് കമ്മിറ്റി മീറ്റിംഗ് മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് നാസർ കാടാമ്പുഴ ഉത്ഘാടനം ചെയ്യുന്നു.

ദേശീയ പാതയിലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറയിൽ ഇതിനകം നിരവധി ആളുകൾക്ക്‌ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അപകടം മൂലം വിലപ്പെട്ട മനുഷ്യജീവൻ നഷ്ടപ്പെടുന്ന സാഹ ചര്യം ഇനിയും ഉണ്ടാവരുതെന്നും ഇക്കാര്യത്തിൽ അധികൃ തരുടെ ഭാഗത്ത് നിന്നും അടിയന്തിര നടപടി ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ കോട്ടക്കൽ മണ്ഡലം എം. എൽ.എ. പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ നടത്തുന്ന ശ്രമങ്ങൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.

മലപ്പുറം ജില്ലയിൽ പ്രളയം ബാധിച്ചു ഭവന രഹിതരായവർക്ക് വീട് വെച്ച് കൊടുക്കുന്നതിനു വേണ്ടി മലപ്പുറം ജില്ലാ കെഎംസി സിയുടെ പ്രളയ പുനരധിവാസ സഹായ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

മലപ്പുറം ജില്ലാ കെഎംസിസിയുടെ പ്രളയ പുനരധിവാസ സഹായ നിധി കൂപ്പൺ കോട്ടക്കൽ മണ്ഡലം തല വിതരണ ഉത്ഘാടനം മണ്ഡലം കെഎംസിസി പ്രസിഡന്റ് കെ. എം. മൂസ ഹാജിക്ക് നൽകി മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസി ഡന്റ് നാസർ കാടാമ്പുഴ നിർവഹിച്ചു.

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് - മുനിസിപ്പൽ കെഎംസിസി കമ്മിറ്റികളുടെ പ്രവർത്തനം സജീവക്കാനും ഇതിനു മേൽനോട്ടം വഹിക്കാൻ മണ്ഡലം കെഎംസിസി എക്സി ക്യൂട്ടീവ് ഭാരവാഹികളെ നിരീക്ഷകരായി നിയമിക്കാനും യോഗം തീരുമാനിച്ചു.

ഷറഫിയ്യയിൽ വെച്ച് നടന്ന യോഗം മലപ്പുറം ജില്ലാ കെഎംസി സി വൈസ് പ്രസിഡന്റ് നാസർ കാടാമ്പുഴ ഉത്ഘാടനം ചെയ്തു. കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് കെ. എം. മൂസ ഹാജി കോട്ടക്കൽ അധ്യക്ഷത വഹിച്ചു.

publive-image

മലപ്പുറം ജില്ലാ കെഎംസിസി പ്രളയ പുനരധിവാസ സഹായ നിധി കൂപ്പൺ വിതരണ ഉത്ഘാടനം കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് കെഎം. മൂസ ഹാജിക്ക് നൽകി മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് നാസർ കാടാമ്പുഴ നിർവഹിക്കുന്നു.

മുഹമ്മദ് കല്ലിങ്ങൽ, അൻവർ പൂവല്ലൂർ, മുഹമ്മദലി ഇരണി യൻ, ടി. ടി. ഷാജഹാൻ പൊന്മള, അൻവർ സാദത്ത് കുറ്റിപ്പുറം, സി.കെ. കുഞ്ഞുട്ടി, ശരീഫ് കിഴക്കേതിൽ, ദിൽഷാദ് തലാപ്പിൽ, കെ.പി. സമദലി, ഹംദാൻ ബാബു മണ്ടായപ്പുറം, അഹമ്മദ് കുട്ടി വടക്കേതിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും ട്രെഷറർ ഇബ്രാഹിം ഹാജി വളാഞ്ചേരി നന്ദിയും പറഞ്ഞു.

 

 

Advertisment