Advertisment

ജിദ്ദ - നെല്ലിക്കുത്ത് കെ.എം.സി.സിക്ക് പുതിയ നേതൃത്വം

New Update

ജിദ്ദ: നെല്ലിക്കുത്ത് കെ.എം.സി.സിയുടെ വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും ജിദ്ദ അൽ കിമ്മത്ത് ഇസ്തിറാഹയിൽ വെച്ച് നടന്നു. പുതിയ ഭാരവാഹികളായി നാസർ മഠത്തിൽ (ചെയർമാൻ), പി.കെ. അലി (പ്രസിഡണ്ട്), സി.ടി. തുഫൈൽ (ജ: സെക്രട്ടറി), കെ.എം. ഹനീഫ (ട്രഷറർ), പി.കെ. അബ്ദുൽ ജലീൽ, നിസാർ കാരക്കാടൻ, പി. ടി. അഫ്നാസ്, കെ.പി. സാലി (വൈസ് പ്രസിഡണ്ടുമാർ), കെ.കെ ശിഹാബ്, ഇ.കെ. ശരീഫ്, വി.പി. റഫീഖ് വി പി, ബാബു കാരക്കാടൻ (ജോ: സെക്രട്ടറിമാർ) എന്നിവരെ ഐക്യ ഖണ്ടേന തിരഞ്ഞെടുത്തു. മണ്ഡലം ജനറൽ സെക്രട്ടറി ടി.പി. സുഹൈൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

publive-image

ജനറൽ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് പി.എം.എ. ഗഫൂർ പട്ടിക്കാട് ഉൽഘാടനം ചെയ്തു. മഞ്ചേരി മണ്ഡലം പ്രസിഡണ്ട് കെ.പി. ഇബ്രാഹീം മുഖ്യ പ്രഭാഷണം നടത്തി. പി.ടി. ബാബു, പി. സുബൈർ, ലിയാഖത് അലി എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ പി.എൻ. സമീർ സ്വാഗതവും പി.കെ മുസ്തഫ നന്ദിയും പറഞ്ഞു.

Advertisment