Advertisment

കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി തസ്കിയത്ത് ക്യാമ്പ് സംഘടിപ്പിച്ചു .

author-image
admin
New Update

റിയാദ്: റമദാന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കാൻ വിശ്വാസി കൾക്ക് കഴിയണമെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച തസ്കി യത്ത് ക്യാമ്പ് ഉദ്ബോധിപ്പിച്ചു. മനസ്സും ശരീരവും സ്ഫുടം ചെയ്തെടുക്കുന്ന ഈ പുണ്യ മാസത്തിൽ ഇബാദത്തുകൾ വർദ്ധിപ്പിക്കുകയും ഖുർആൻ പാരായണത്തിന് കൂടുതൽ സമയം കണ്ടെത്തുകയും ചെയ്യണം.

Advertisment

publive-image

റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച തസ്കിയത്ത് ക്യാമ്പ് ഡൽഹി കെ.എം.സി.സി നേതാവ് മുഹമ്മദ്‌ ഹലീം ഉദ്ഘാടനം ചെയ്യുന്നു.

വിശപ്പിന്റെ ശക്തി ബോധ്യപ്പെടുത്തുന്ന റമദാനിൽ സ്വദഖയും സക്കാത്തും അർഹരി ലേക്ക് എത്തിക്കാൻ നമുക്കാവണം. കർമ്മരംഗത്തെ വീഴ്ചകൾ തിരുത്താനും ജീവിതം ക്രമപ്പെടുത്താനും കഴിഞ്ഞാൽ ആ ജീവിതം വിജയിച്ചു. ബത്ഹയിലെ അപ്പോളോ ഡിമോ റ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഡൽഹി കെ.എം. സി.സി നേതാവ് മുഹമ്മദ് ഹലീം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ഖയ്യൂം ബുസ്താനി , ഷാഫി ഹുദവി, സുഫ് യാൻ

publive-image

അബ്ദുസലാം എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. അഷ്റഫ് വേങ്ങാട്ട്, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, വി.കെ.മുഹമ്മദ്, അനീസ് ചുഴലി, ജലീൽ തിരൂർ, യു.പി. മുസ്തഫ, അബ്ദു റഹ്മാൻ ഫറോക്ക്, അസീസ് വെങ്കിട്ട, നാസർ തങ്ങൾ കോങ്ങാട്, പി സി .അലി വയനാട് സംസാരിച്ചു. കഴിഞ്ഞ സ്കൂൾ ഫെസ്റ്റിൽ വിവിധ മത്സരങ്ങൾക്ക് നേതൃ  ത്വം കൊടുത്ത കുട്ടികളെ ആദരിച്ചു ഷംസു പെരുമ്പട്ട സ്വാഗതവും മുജീബ് ഉപ്പട നന്ദിയും പറഞ്ഞു. എ.യു.സിദ്ദീഖ് ഖിറാഅത്ത് നടത്തി.

 

 

Advertisment